18 July Thursday

ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
ഇടുക്കി
സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എച്ച് ദിനേശൻ ഉത്തരവിട്ടു. ഇതിനുള്ള തുക ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന കണ്ടെത്തണം. നിർദേശം അനുസരിക്കാത്ത സ്ഥാപന മേധാവികളുടെ ഭൂമിയിലുള്ള മരംവീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും ഉത്തരവാദികൾ അവർതന്നെ ആയിരിക്കുന്നതും നഷ്ടപരിഹാരം നൽകാൻ ബാധ്യത ഉണ്ടായിരിക്കുന്നതുമാണ്.
അടിയന്തരമായി മാറ്റേണ്ട മരങ്ങൾ മുറിക്കാനുള്ള അനുമതിക്കായി ശുപാർശ സമർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവർ അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
സമിതിയുടെ ശുപാർശ പ്രകാരം തഹസിൽദാർമാർക്ക് മരങ്ങളും മരച്ചില്ലകളും മുറിക്കാനുള്ള ഉത്തരവ് നൽകും. അടിയന്തരമല്ലാത്ത സാഹചര്യത്തിൽ വനംവകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിക്കുശേഷം മാത്രമേ മരം മറിക്കാൻ പാടുള്ളൂ. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top