മറയൂർ
ഗൃഹാതുരമായ ഓർമകളുടെ ചക്രങ്ങളിലൂടെയാണ് ഓരോ കെ എസ് ആർടിസി ബസും നമുക്ക് മുന്നിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. ഹൈറേഞ്ചുകാരുടെ പിന്നിട്ട വഴികളെ ഒരുകാലത്ത് നരച്ചു ചുരുണ്ട നൂലിന്റെ അറ്റത്ത് സിംഗിൾ, ഡബിൾ ബെല്ലുകൾക്കായി ആ മണിത്തളിക ഞാന്നുകിടക്കുന്നുണ്ട്. കാക്കിയണിഞ്ഞ കണ്ടക്ടർ നീട്ടി അടിക്കുന്ന ബെല്ലുകളനുസരിച്ചായിരുന്നു ഇടുങ്ങിയ വഴികളിലൂടെ ആനവണ്ടിയുടെ പ്രയാണം.
വെളുപ്പും, ലോ ഫ്ലോറും, സ്കാനിയായും സിഫ്റ്റു മൊക്കെയായി ആധുനികമായപ്പോഴും മനസ്സിന്റെയുള്ളിലിപ്പോഴും ഒരൽപ്പം ഇഷ്ടക്കൂടുതൽ ആ പഴയ ചുവപ്പും മഞ്ഞയും ആനവണ്ടിയോടു തന്നെ. കാലമെത്ര മാറിയാലും, അതൊരോർമപ്പെടുത്തലായി, പ്രതിസന്ധികളുടെ കയങ്ങളും സമരങ്ങളുടെ തീച്ചൂളകളും താണ്ടി, വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമുകളിലേക്കുള്ള യാത്ര തുടരട്ടെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..