22 June Tuesday

കുടയത്തൂർ പഞ്ചായത്തിന് ഗ്രീൻട്രിബ്യുണൽ ഒന്നരക്കോടിരൂപ പിഴയിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 

മാലിന്യങ്ങളുടെ നടുവിൽ ഇരിക്കുന്ന കുടയത്തൂർ പഞ്ചായത്തിന് ഒന്നരക്കോടി രൂപ പിഴ ചുമത്തി ഗ്രീൻട്രിബ്യുണൽ. കുടയത്തൂർ പഞ്ചായത്ത് ഭരണ സമിതി ജനങ്ങൾക്ക് ബാധ്യതയായി. കഴിഞ്ഞ യുഡിഎഫ്‌  ഭരണ സമിതി മാലിന്യനിർമാർജ്ജനത്തിനായി ഒരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിലാണ് ഗ്രീൻട്രിബ്യുണൽ വൻതുക രൂപ പിഴ ചുമത്തിയത്. ഇതുമൂലം പഞ്ചായത്തിന് അനുവദിച്ച പദ്ധതി വിഹിതത്തിൽ നിന്നും ഈ വർഷം ലഭിക്കേണ്ട ലക്ഷങ്ങൾ നഷ്ടമായി. വരും വർഷങ്ങളിലും ലക്ഷങ്ങൾ തിരിച്ചു പിടിക്കും. 68 ലക്ഷംരൂപ അനുവദിച്ചിരുന്നതാണെങ്കിലും 42 ലക്ഷം മാത്രമാണ് പഞ്ചായത്തിന് ലഭിക്കുക. 26 ലക്ഷംരൂപ പിഴയിനത്തിൽ ആദ്യ വിഹിതമായി പഞ്ചായത്തിന് നഷ്ടമായി. കഴിഞ്ഞ വർഷം ജില്ലയിൽ ശുചിത്വപദവി ലഭിക്കാത്ത നാല്‌ പഞ്ചായത്തുകളിൽ ഒന്ന് നമ്മുടെ പഞ്ചായത്ത്‌ ആയിരുന്നു. 
പഞ്ചായത്ത്‌ ഓഫീസിന് തൊട്ടടുത്തുള്ള മലങ്കര ജലാശയത്തിന്റെ കരയിലാണ് മാലിന്യകൂമ്പാരം ജലാശയത്തിലേക്കാണ് ഒഴുകി എത്തുന്നത് ആയിരക്കണക്കിന് ജനങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. ഈ ഭരണ സമിതിയെങ്കിലും മാലിന്യങ്ങൾ നീക്കംചെയ്യണമെന്ന്‌ സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top