22 June Tuesday

തൊടുപുഴയിൽ ജനകീയ 
ഹോട്ടൽ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം ഭക്ഷണം ലഭിക്കുന്നതിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിന്‌ തൊടുപുഴ നഗരസഭയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളേജിന്‌ സമീപത്ത്‌ ആരംഭിച്ച ഹോട്ടൽ നഗരസഭാധ്യക്ഷൻ സനീഷ് ജോർജ്‌ ഉദ്ഘാടനംചെയ്തു. ഉച്ചയൂണ്‌ 25 രൂപ നിരക്കിൽ പാഴ്സലായി നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ജനകീയ ഹോട്ടലിൽനിന്ന് നേരിട്ടും നഗരസഭാ ഓഫീസിന് മുൻവശത്ത് സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽനിന്നും ഭക്ഷണപ്പൊതികൾ ലഭിക്കും. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷൻ അറിയിച്ചു. ഭക്ഷണവിതരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ ജമീലയിൽനിന്ന്‌ ലഭിക്കും. ഫോൺ: 9447512066. നഗരപരിധിയിൽ താമസിക്കുന്ന അഗതികൾ, ഭിക്ഷാടകർ, ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കിടപ്പുരോഗികൾ, കോവിഡ് രോഗബാധിതർ, ഹോം ഐസൊലേഷനിൽ കഴിയുന്നവർ, പാലിയേറ്റീവ് കെയറിലുള്ളവർ, തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് നഗരസഭ, ജനകീയ ഹോട്ടലിൽനിന്ന്‌ ഭക്ഷണപ്പൊതി വിലയ്‌ക്കുവാങ്ങി സൗജന്യമായി വിതരണം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു. 

    നഗരസഭ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററുകളിലേക്കും ഇവിടെനിന്നാകും ഭക്ഷണം എത്തിക്കുക. ഉദ്ഘാടനച്ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ജെസി ജോണി, ആരോഗ്യകാര്യ സ്ഥിരംസമതി ചെയർമാൻമാരായ എം എ കരീം, ടി എസ് രാജൻ, ഷീജ ഷാഹുൽ ഹമീദ്, വാർഡ് കൗൺസിലർ ശ്രീലക്ഷ്‌മി സുദീപ്, സിഡിഎസ് ചെയർപേഴ്സൺ കെ ജമീല, സിഡിഎസ് വൈസ് ചെയർപേഴ്സൺ മിനി സുദീപ്, നഗരസഭ കോവിഡ് നോഡൽ ഓഫീസർ ജോണി ജോസഫ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top