21 April Sunday

ജോയ്സിന്റെ വിജയത്തിനായി ബൈക്ക് റാലി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

മൂന്നാറിൽ ജോയ്‌സ്‌ ജോർജിനെ സ്വീകരിക്കാനെത്തിയ യുവാക്കൾ

കുമളി
എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. ജോയ‌്സ‌് ജോർജിന്റെ വിജയത്തിനായി ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ ബൈക്ക് റാലി നടത്തി. എൽഡിവൈഎഫ് പീരുമേട് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളാഡിയിൽനിന്നും ആരംഭിച്ച റാലി സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി ജി വിജയാനന്ദ്  ഫ്ലാഗ‌് ഓഫ‌് ചെയ്തു. എഴുന്നൂറ്റമ്പതിൽ അധികം ഇരുചക്രവാഹനങ്ങൾ റാലിയിൽ അണിനിരന്നു.
തുടർന്ന് വണ്ടിപ്പെരിയാർ ടൗണിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാബുക്കുട്ടി അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ‌് പ്രിൻസ് മാത്യു സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബി അനൂപ് സ്വാഗതം പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top