21 July Sunday
തേക്കടി പുഷ‌്മേള

പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരവറിയിച്ച്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
 
‌കുമളി
പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരവറിയിച്ച് തേക്കടി പുഷ‌്പമേള നഗറിൽ പ്രത്യേക കേന്ദ്രം. ഭീകരവാദികൾ നടത്തിയ ട്രക്ക് സ്ഫോടനത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രക്തസാക്ഷിത്വംവരിച്ച ധീര സൈനികരോടുള്ള ആദരവിന്റെ ഭാഗമായി ‘ഇന്ത്യൻ ആർമിച്ച് ബിഗ്സലൂട്ട്' എന്ന് വ്യത്യസ‌്ത നിറങ്ങളുള്ള പൂക്കളാൽ എഴുതി തയ്യാറാക്കി പ്രദർശിപ്പിച്ചിട്ടുള്ള കേന്ദ്രം ഏറെ ശ്രദ്ധേയമാണ്. വീരമൃത്യു വരിച്ച നാൽപത് ജവാന്മാരുടേയും ചിത്രങ്ങളും ഇവിടെ ആദരസൂചകമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഇരുപത് അടിയിലേറെ വീതിയിൽ ചതുരാകൃതിയിലാണ് ആദര കേന്ദ്രം നിർമിച്ചിരിക്കുന്നത്. സന്ദർശകർ ധീരജവാന്മരോട് ആദരവ് രേഖപ്പെടുത്തിയാണ് മടങ്ങുന്നത്.
കുമളി പഞ്ചായത്ത്, തേക്കടി അഗ്രിഹോർട്ടി കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ നേഴ്സറി എന്നിവ സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. ബംഗളൂരു, പൂനെ, തായ‌്‌ലൻഡ‌് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 400ൽ പരം പുഷ്പങ്ങളുടെ വിപുലമായ പ്രദർശനമാണ് തേക്കടി കവലയിലുള്ള ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top