16 July Tuesday

ജോയ‌്സിന്റെ വിജയത്തിനായി ഗായത്രി സുരേഷ് മറയൂരിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

മറയൂർ
വർഗീയവാദികൾ കുത്തിക്കൊന്ന ധീരരക്തസാക്ഷി അഭിമന‌്യുവിന്റെ നാട്ടിൽ ജോയ്സ‌് ജോർജിനായി വോട്ട‌് അഭ‌്യർഥിച്ച‌് സിനിമാ സീരിയൽ താരം ഗായത്രി സുരേഷ്. വർഗീയത തുലയട്ടെ എന്ന് മഹാരാജാസ് കോളേജിന്റെ ചുവരിൽ എഴുതിയതിന് ജീവൻ ബലികൊടുക്കേണ്ടി വന്ന അഞ്ചുനാടിന്റെ വീരപുത്രനാണ് അഭിമന്യു. ‘‘വർഗ്ഗീയത വീഴും വികസനം വാഴും ഇത് കേരളമാണ് ” എന്ന മുദ്രവാക്യവുമായി എത്തുന്ന ജോയ്സ് ജോർജിന് അഭിമന‌്യുവിന്റെ നാട‌് വോട്ട‌് ചെയ്യണമെന്ന ഗായത്രിയുടെ വാക്കുകൾ ആവേശത്തോടെയാ‌ണ‌് അഞ്ചുനാട‌് നിവാസികൾ ഏറ്റെടുത്തത‌്. ഗാഡ്ഗിൽ‐ കസ്തൂരിരംഗൻ റിപ്പോർട്ടുകളുമായി ജനപ്രതിനിധിയായിരുന്ന പി ടി തോമസ് ഇടുക്കി ജനതയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയതിന്റെ ദുരിതഭാരം ഇനിയും ഒഴിഞ്ഞിട്ടില്ലെന്നും ഗായത്രി പറഞ്ഞു. 
   സാധാരണക്കാരനോടൊപ്പംനിന്ന് പാർലമെന്റിൽ ഇടുക്കിയുടെ ശബ്ദമായി മാറിയ ജോയ്സ് ജോർജിന് വോട്ട് അഭ്യർഥിച്ച് എത്തിയ സിനിമാ‐ സീരിയൽ താരം ഗായത്രി സുരേഷ് അഞ്ചുനാട്ടിലെ സ്ത്രീകൾക്ക് ആവേശമായി. കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവിലും മറയൂർ ടൗണിലും സംഘടിപ്പിച്ച പൊതുയോഗത്തിലും ഗായത്രി  പങ്കെടുത്തു. വീട്ടമ്മമാരും കുട്ടികളും പൂക്കൾ നൽകി സ്വീകരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top