21 May Tuesday

കോതമംഗലത്തിന്റെ സൗഹൃദം പുതുക്കി ജോയ്സ് ജോർജ്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 കോതമംഗലം

"കാടുമൂടി തകർന്ന ഈ ഫാമിനെ പച്ചക്കറിയും പഴങ്ങളും വിളയുന്ന  കൃഷിയിടമാക്കിയത് എൽഡിഎഫ് സർക്കാരാണ്. ദിവസവേതനക്കാരായ ഞങ്ങളെ കാഷ്വൽ തൊഴിലാളികളായി അംഗീകരിച്ചതും കൂലി വർധിപ്പിച്ചതും ഇടതുസർക്കാരാണ്. ഇനിയും മാറ്റങ്ങൾ വരുത്താൻ ഇടതുപക്ഷം വേണം’–-  ഹൈറേഞ്ചിന്റെ കവാടത്തിൽ, പെരിയാറിന്റെ ഓരത്തെ നേര്യമംഗലം ജില്ലാ കൃഷിഫാമിലെ 300 തൊഴിലാളികൾക്കും ഒരേശബ്ദമായിരുന്നു. തങ്ങളുടെ തൊഴിലും കൂലിയും ഉറപ്പുവരുത്തിയ സർക്കാരിനുള്ള നന്ദി ജോയ്സ്‌ ജോർജിനെ നിറഞ്ഞ സ്നേഹത്തോടെ വരവേറ്റാണ് അവർ അറിയിച്ചത്. തൊഴിലാളികളായ റാബിയ ഹംസ, ബിന്ദു രാമകൃഷ്ണൻ, ഉഷ രാജീവ്, കെ സി വിജയൻ, സിറിൾ ദാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പവൃഷ്ടിയോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
തുടക്കക്കാരനായിട്ടല്ല, തങ്ങളിലൊരാളായിട്ടാണ് ജോയ്സ് ജോർജിനെ കോതമംഗലത്തുകാർ കണ്ടത്. നിയമസഭാ മണ്ഡലത്തിലെ ആദ്യഘട്ട പര്യടനത്തിനെത്തിയ ജോയ്സിനെ കാണാനും സൗഹൃദം പുതുക്കാനും സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളെത്തി.
   കോതമംഗലം മണ്ഡലത്തിൽ വോട്ടർമാരെ കാണാനെത്തിയ ജോയ‌്സ‌് ജോർജിനെ എൽഡിഎഫ് കോതമംഗലം നിയോജകമണ്ഡലം കൺവീനർ ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ‌്കാരിക സാമൂഹിക നേതാക്കളും പരിചയം പുതുക്കാനും വിജയാശംസ നേരാനുമെത്തി.ജില്ലാ കൃഷിത്തോട്ടത്തിലെ തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചശേഷം കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ, നെല്ലിമറ്റം കവലകളിലും വോട്ടർമാരെ കണ്ടു. കുത്തുകുഴി , വായനശാലപ്പടി, അയ്യൻകാവ്, എംഎ കോളേജ്, ചെറുവട്ടൂർ, നെല്ലിക്കുഴി, ചേലാട്, പള്ളിത്താഴം മലയൻകീഴ‌് എന്നിവിടങ്ങളിലും എത്തി. തുടർന്ന‌് കോതമംഗലം നഗരത്തിലെ കോഴിപ്പിള്ളി കവലയിലെത്തി. അവിടെനിന്ന‌് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നഗരം ചുറ്റി പര്യടനം നടത്തി.സ്ഥാനാർഥിക്കൊപ്പം ആന്റണി ജോൺ എംഎൽഎ, എൽഡിഎഫ് നേതാക്കളായ ആർ അനിൽകുമാർ, എസ് സതീഷ്,
പി എൻ ബാലകൃഷ്ണൻ, ഷാജി മുഹമ്മദ്, ഇ കെ ശിവൻ, സി എസ് നാരായണൻനായർ, എം കെ രാമചന്ദ്രൻ, മനോജ് ഗോപി,   ബാബു പോൾ, ഷാജി പീച്ചക്കര, ബേബി പൗലോസ്, ടി പി തമ്പാൻ, പി ആർ ഗംഗാധരൻ, കെ പി മോഹനൻ, പി പി മൈതീൻ ഷാ, സി പി എസ് ബാലൻ, പി കെ രാജേഷ്, മാർട്ടിൻ സണ്ണി, വർക്കിച്ചൻ ഇലഞ്ചിക്കൽ, ജോജൻ പീറ്റർ, ഇ കെ സേവ്യർ, കെ എം പരീത്, കെ എ നാഷാദ്, കെ വി തോമസ്, പ്രസന്ന മുരളീധരൻ തുടങ്ങിയവർ പ്രചാരണപരിപാടികളിൽ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top