19 March Tuesday

ആദിവാസി മേഖലയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തും

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
ഇടുക്കി
ലോക‌്സഭ തെരഞ്ഞെടുപ്പിൽ ആദിവാസി മേഖലയിൽനിന്ന് കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തും. ദേവികുളം നിയമസഭ മണ്ഡലത്തിലെ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ആദിവാസി വിഭാഗങ്ങളെ  പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പോളിങ‌് ശതമാനം ഉയർത്താനും പദ്ധതിയുണ്ട‌്. സമ്മതിദായകരെ ബോധവൽക്കരിക്കാൻ മറയൂരിൽ 21ന് തെരിവുനാടകം സംഘടിപ്പിക്കും. 
      പുതിയ വിവി പാറ്റ് സംവിധാനവും പരിചയപ്പെടുത്തും. വിവിധ വകുപ്പുകൾ, കുടുംബശ്രീ എന്നിവയെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികളും പങ്കെടുക്കും. മറയൂർ ടൗൺ ബസ‌് സ്റ്റാൻഡിൽ പകൽ മൂന്നിനും വൈകിട്ട് ആറിന‌് മൂന്നാർ ടൗണിലും തെരുവുനാടകം അരങ്ങേറും. തെരുവുനാടകത്തോടൊപ്പം മൂന്നാർ ടൗണിൽ കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ‌് മോബും നടക്കും.
പ്രധാന വാർത്തകൾ
 Top