24 February Monday
പാചകവാതക വിലവർധന

ആളുന്നു, പടരുന്നു പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

മഹിളാ അസോസിയേഷൻ അടിമാലിയിൽ നടത്തിയ പ്രതിഷേധ പ്രകടനം

 ഇടുക്കി 

പാചകവാതക വില കുത്തനെ കൂട്ടിയ നടപടിക്കെതിരെ ജനരോഷം. വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധസമരങ്ങൾ നടന്നു.
ഡിവൈഎഫ്‌ഐ വണ്ണപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ണപ്പുറം ടൗണിൽ അടുപ്പുകൂട്ടി സമരം നടത്തി. ജില്ലാ പ്രസിഡന്റ് പി പി സുമേഷ് ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക് സെക്രട്ടറി പി എ അരുൺദാസ്, മേഖലാ സെക്രട്ടറി നവാസ് ഖാദർ, ഷിജോ സെബാസ്റ്റ്യൻ, എബിൻ ജോണി, സൂരജ് രാജീവ് എന്നിവർ സംസാരിച്ചു. 
അടിമാലി
വില വർധനയിൽ പ്രതിഷേധിച്ച് അടിമാലിയിൽ മഹിളാ അസോസിയേഷൻ പ്രകടനവും യോഗവും നടത്തി. ഏരിയ സെക്രട്ടറി ബീന സേവ്യർ, ശ്രീജ ജോർജ്, പി ജി അജിത എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top