29 February Saturday

തൊടുപുഴ ട്രാൻ. ഡിപ്പോ അടുത്തമാസം തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
 
തൊടുപുഴ  
കെഎസ്ആർടിസി തൊടുപുഴ ഡിപ്പോ മാർച്ച്‌ രണ്ടാംവാരം പ്രവർത്തനം ആരംഭിക്കും. ഡയറക്ടർ ബോർഡ് അംഗം സി വി വർഗീസ്, കെഎസ്ആർടിസി സെൻട്രൽ സോണൽ ഓഫീസർ, ഡിടിഒ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനുമുമ്പ്‌ അടിയന്തരമായി ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കും. അവശേഷിക്കുന്ന അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കും. 
കെട്ടിടത്തിൽ ഇനിയും ഏറ്റെടുക്കാത്ത ഒമ്പതു കടമുറികളുടെ പുനർലേലം 29ന് നടത്തുമെന്ന് സി വി വർഗീസ് അറിയിച്ചു. ആറരക്കോടി രൂപയാണ് ഡിപ്പോ നിർമാണത്തിന്‌ എസ്റ്റിമേറ്റ് നിശ്ചയിച്ചതെങ്കിലും 12 കോടിയോളം ഇതിനകം ചെലവഴിച്ചു. എൽഡിഎഫ് സർക്കാർ വന്നശേഷം ഒമ്പത് കടമുറികൾ ടെൻഡർ ചെയ്ത് ലഭിച്ച തുക വിനിയോഗിച്ചാണ് ഡീസൽ ടാങ്ക് നിർമാണം, വൈദ്യുതീകരണം എന്നിവ പൂർത്തീകരിച്ചത്.
മാലിന്യനിർമാർജന പ്ലാന്റും സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ കടമുറികൾ ലേലത്തിന് എടുത്തവർ 40 ലക്ഷത്തോളം രൂപ കെഎസ്ആർടിസിക്ക് അടയ്ക്കാനുണ്ട്. അത് ഉടൻ ലഭ്യമാക്കാൻ ഇടപെടൽ നടത്തി. രണ്ടാംഘട്ടം ലേലത്തിൽ പങ്കെടുക്കുന്നവർ 27ന് മുമ്പ്‌ അപേക്ഷ നൽകണം. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പണികൾ പൂർത്തീകരിക്കും.
 
 
പ്രധാന വാർത്തകൾ
 Top