29 February Saturday

എംജി നെടുങ്കണ്ടം പ്രാദേശികകേന്ദ്രം ഉദ്ഘാടനം 17ന്

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
നെടുങ്കണ്ടം
മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്ടേം പ്രോഗ്രാംസിന്റെ(ഡിഎഎസ്‌‌പി) നെടുങ്കണ്ടം പ്രാദേശികകേന്ദ്രം 17-ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുമെന്ന്‌ സംഘാടകസമിതി അറിയിച്ചു. ബിഎഡ് കോളേജിനോട്‌ ചേർന്ന് നെടുങ്കണ്ടം പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് കേന്ദ്രം തുടങ്ങുന്നത്.
 പകൽ 10.30-ന് നടക്കുന്ന ചടങ്ങിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് അധ്യക്ഷനാകും. വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.
ഫോറെക്‌സ്‌ മാനേജ്മെന്റിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സും എട്രർപ്രണർഷിപ്പ് മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ്, സൈബർ നിയമം, ഫിലിം -കൾച്ചർ -സൊസൈറ്റി, വാട്ടർ ഹാർവെസ്റ്റിങ് ആൻഡ്‌ മാനേജ്മെന്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സും നടത്തും. ജൂലൈയോടെ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റാ ബിസിനസ് അനലറ്റിക്‌സ്‌, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയിൽ പിജി ഡിപ്ലോമ കോഴ്സുകളും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ്‌ ടാക്സേഷൻ ഡിപ്ലോമ കോഴ്സും ബിസിനസ് ഡാറ്റാ അനാലിസിസ്(ടാലി, എംഎസ്എക്‌സൽ) സർട്ടിഫിക്കറ്റ് കോഴ്സും ആരംഭിക്കും. സേവനകേന്ദ്രവും തുറക്കും. 
  ഫീസടയ്ക്കാനും അപേക്ഷ നൽകാനും സൗകര്യമൊരുക്കുന്നതിനൊപ്പം സർവകലാശാല വിവരങ്ങളും അറിയിപ്പുകളും ഇവിടെ ലഭ്യമാക്കും. പ്രാദേശിക കേന്ദ്രത്തെ ഭാവിയിൽ സർവകലാശാലയായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പി എൻ വിജയൻ, എം എൻ ഗോപി, എം സുകുമാരൻ, ഷിഹാബുദീൻ യൂസഫ്, ജെയിംസ് മാത്യു, രാജീവ് പുലിയൂർ എന്നിവർ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top