04 July Saturday

108 ആംബുലൻസ്‌ പ്രസവമുറിയായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
 
കുമളി
ആദിവാസി യുവതിക്ക‌് 108 ആംബുലൻസിൽ സുഖപ്രസവമൊരുക്കി വാഹനത്തിലെ ജീവനക്കാർ. വണ്ടിപ്പെരിയാർ ഗവി സ്വദേശി രഞ‌്ജിത്തിന്റെ ഭാര്യ അമ്പിളി(22)യാണ‌് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക‌് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെരുവന്താനത്തിന‌് സമീപം ചുഴുപ്പിൽവച്ച‌് ആൺകുഞ്ഞിന്‌ ജന്മം നൽകിയത്‌. 
പ്രസവവേദനയുണ്ടായ അമ്പിളിയെ വെള്ളിയാഴ്ച രാവിലെയാണ‌് ഗവിയിൽനിന്ന്‌ സ്വകാര്യവാഹനത്തിൽ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത‌് സെന്ററിൽ എത്തിച്ചത‌്. ഇവിടെനിന്ന്‌ 108 ആംബുലൻസിൽ കാഞ്ഞിരപ്പള്ളി താലൂക്ക‌് ആശുപത്രിയിലേക്ക‌് അയക്കുകയായിരുന്നു. യാത്രാമധ്യേ വേദന കടുത്തതോടെ ആംബുലൻസിലുണ്ടായിരുന്ന നഴ‌്‌സ‌് അശോകൻ വാഹനത്തിൽതന്നെ യുവതിയെ പരിചരിച്ചു. ഡ്രൈവർ രജീഷ‌് സഹായിയായി.
തുടർന്ന‌് അമ്പിളിയെയും കുഞ്ഞിനേയും പെരുവന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച‌് പ്രഥമ ചികിത്സനൽകിയ ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക‌് ആശുപത്രിലെത്തിച്ചു. ഗവിയിൽ കോട്ടയം ഷെഡ‌് ഭാഗത്ത‌് താമസിക്കുന്ന രഞ‌്ജിത്തും ഭാര്യ അമ്പിളിയും ഏലത്തോട്ടത്തിലെ തൊഴിലാളികളാണ‌്.
 
പ്രധാന വാർത്തകൾ
 Top