03 April Friday

പട്ടാപ്പകൽ കാട്ടുപന്നിക്കൂട്ടം ജനവാസ മേഖലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 

 
കുമളി
പട്ടാപ്പകൽ കാട്ടുപന്നിക്കൂട്ടം ജനവാസ മേഖലയിൽ വിലസുന്നു. രാത്രിയിൽ പതിവായി കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നികളുടെ ശല്യം ഇടക്കാലത്ത‌് കുറഞ്ഞിരുന്നു. പകൽ സമയത്ത‌് അപൂർവമായി മാത്രമാണ‌് എത്തിയിരുന്നത‌്. എന്നാൽ, നാളുകൾക്കുശേഷം വീണ്ടും പന്നികൾ കൂട്ടമായി കുമളിയിൽ ജനവാസ മേഖലയിലേക്ക്‌ എത്തുകയാണ‌്. 
   മനുഷ്യരുടെ സമീപത്ത‌ുവരെ പന്നികൾ ഭയമില്ലാതെയെത്തും. കുരങ്ങ്‌, മ്ലാവ‌്‌ എന്നിവയുടെ ശല്യംമൂലം അതിർത്തി മേഖലയിൽ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്‌. ഇതിനൊപ്പമാണ്‌ കാട്ടുപന്നി ആക്രമണവും.
 
 
 
പ്രധാന വാർത്തകൾ
 Top