17 August Wednesday

വിദ്യാർഥി പ്രതിരോധം തീർത്ത് എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
ഇടുക്കി
ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്‌എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് കൊലയാളി സംഘത്തിനെതിരെ വിദ്യാർഥി പ്രതിരോധം തീർത്ത്‌ എസ്എഫ്ഐ. രക്തദാഹികളായ കെഎസ്‌യു–- കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ നേതൃത്വത്തിൽ വിവിധകേന്ദ്രത്തിൽ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. നൂറുകണക്കിന്‌ വിദ്യാർഥികളാണ്‌ സമരത്തിൽ അണിനിരന്നത്‌. കരിമണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി പി സുമേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ശ്രീജിത്ത്‌ രമേഷ്‌ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ആര്യ രാമചന്ദ്രൻ, അമ്പാടി മോഹനൻ എന്നിവർ സംസാരിച്ചു. സമാപനയോഗം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചൻ ഉദ്‌ഘാടനംചെയ്‌തു.
     തൊടുപുഴയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി പി സുമേഷും സമാപന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയും ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി എം ജോൺ ഉദ്ഘാടനംചെയ്തു. മൂന്നാറിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ കെ വിജയൻ ഉദ്ഘാടനംചെയ്തു. അഡ്വ. എ രാജ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ജെ ശ്രീജിത്, ഏരിയ സെക്രട്ടറി രഞ്ജിത്, വൈസ് പ്രസിഡന്റ്‌ യേശുമേരി, സിഐടിയു മൂന്നാർ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ എന്നിവർ സംസാരിച്ചു.
  കട്ടപ്പനയിൽ ഇടുക്കിക്കവലയിൽനിന്ന്‌ ആരംഭിച്ച പ്രകടനം ടൗൺചുറ്റി മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ സമാപിച്ചു. യോഗം എസ്എഫ്ഐ സംസ്ഥാന വെെസ് പ്രസിഡന്റ് എം എസ് ശരത് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം എസ് ഗൗതം അധ്യക്ഷനായി. നേതാക്കളായ ജിനീഷ രാജൻ, ടി ആർ ശ്രീഹരിരാജ്, മാത്യു ജോർജ്, ജിബിൻ മാത്യു എന്നിവർ സംസാരിച്ചു. അടിമാലിയിൽ ജില്ലാ സെക്രട്ടറി തേജസ് കെ ജോസ് ഉദ്ഘാടനം ചെയ്തു. സമാപനയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, മാത്യു ഫിലിപ്പ്, സി എസ് സുധീഷ്, കൃഷ്ണപ്രസാദ്, അലൻ നിഥിൻ, പി വി ചൈതന്യ എന്നിവർ സംസാരിച്ചു.
വണ്ടിപ്പെരിയാറിൽ പ്രതിരോധം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ രാമരാജ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ ശ്രീക്കുട്ടൻ അധ്യക്ഷനായി.  ജില്ലാ ജോയിന്റ് സെക്രട്ടറി സുജിത്ത്, ഏരിയ സെക്രട്ടറി ജെയ്സൺ, അരുൺ, നാസർ എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top