26 January Wednesday
കുഞ്ഞായിരുന്നില്ലേ, എന്തിനവനെ കൊന്നു’

ജില്ലയിലെമ്പാടും സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കട്ടപ്പന 
ധീരജ് രാജേന്ദ്രന്റെ കൊലപാതകികൾക്ക് പൂർണപിന്തുണ നൽകുന്ന കോൺഗ്രസ് സമീപനങ്ങൾക്കെതിരെയും കെപിസിസി പ്രസിഡന്റ്‌ സുധാകരന്റെ രക്തദാഹ രാഷ്ടീയത്തിനെതിരെയും സമൂഹത്തിന്റെ മനസ്സുണർത്താൻ ജില്ലയിലെ ബ്രാഞ്ച്‌, ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു. ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതാണെന്ന സുധാകരന്റെ പ്രസ്‌താവന കൊലപാതകികൾക്കുള്ള സംരക്ഷണമാണ്‌. കെ സുധാകരന്റെ മനുഷ്യത്വരഹിത പ്രസ്‌താവന ഭാവി കേരളത്തെ കലാപകലുക്ഷിതമാക്കുകയെന്ന കോൺഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്‌. ഇതിനെതിരായാണ്‌ ‘കുഞ്ഞായിരുന്നില്ലേ, എന്തിനവനെ കൊന്നു ഇനി ഒരമ്മയുടെയും കണ്ണീർവീണ്‌ കേരള മണ്ണ്‌ നനയാതിരിക്കട്ടെ’ എന്ന  മുദ്രാവാക്യമുയർത്തിയാണ്‌ സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചത്‌.
            തൊടുപുഴയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. സിപിഐ എം തൊടുപുഴ മുനിസിപ്പൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്ഘാടനം ചെയ്തു. വിവിധ ലോക്കൽ കമ്മിറ്റികളിൽ ടി ആർ സോമൻ, എം ആർ സഹജൻ, എം മാത്യു, വി ബി ദിലീപ്‌കുമാർ, കെ എം ബാബു, അജയ് ചെറിയാൻ തോമസ്, ആർ പ്രശോഭ്, കെ ആർ ഷാജി, ടിജു തങ്കച്ചൻ, ടി ബി സുബൈർ എന്നിവർ ഉദ്ഘാടനം ചെയ്തു. 
        കട്ടപ്പനയിൽ മുപ്പതിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. ഏരിയ സെക്രട്ടറി വി ആർ സജി, ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടത്ത്‌ 144 ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ, ടി എം ജോൺ, രമേഷ് കൃഷ്ണൻ, ഏരിയ സെക്രട്ടറി വി സി അനിൽ എന്നിവർ ഉദ്ഘാടനം ചെയ്തു. കരിമണ്ണൂരിൽ എട്ട്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി പി പി സുമേഷ്‌, ജെയിൻ അഗസ്റ്റിൻ, എം ലതീഷ്‌, എൻ സദാനന്ദൻ, സി പി രാമചന്ദ്രൻ, വി വി ഫിലിപ്പ്‌, കെ എം സോമൻ, കെ ജി  വിനോദ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
പീരുമേട്‌ പാമ്പനാറിൽ പ്രതിഷേധയോഗം സി ആർ സോമൻ ഉദ്ഘാടനംചെയ്തു. ആർ വിജയൻ അധ്യക്ഷനായി. രാജാക്കാട്ടിൽ 70 കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം വി എ കുഞ്ഞുമോൻ, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. മൂലമറ്റത്ത്‌ 53 ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. ആലക്കോട് ടി കെ ശിവൻ നായർ ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top