25 February Thursday

ആവേശം ചോരാതെ
ആവണിയാപുരം ജല്ലിക്കെട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
മറയൂർ
തമിഴ്നാട്ടിലെ ദേശീയ ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചു നടന്ന മധുര ആവണിയാപുരം ജല്ലിക്കെട്ടിന്‌ ഉജ്വല തുടക്കം. കോവിഡ് സാഹചര്യത്തിൽ ജല്ലിക്കെട്ട് നിരോധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും കാളകൾക്കും മത്സരത്തിൽ പങ്കെടുക്കുന്ന യുവാക്കളും പരിശീലനം മുടക്കിയിരുന്നില്ല. ദിവസങ്ങൾക്കു മുമ്പ്‌ ജല്ലിക്കെട്ട് മുടക്കംകൂടാതെ നടക്കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചതും തിയറ്ററുകൾ തുറന്നതും തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾക്ക്‌ സജീവതയേകി. 
സുപ്രീംകോടതിയുടെ മുൻ വർഷത്തെ ഉത്തരവ് പ്രകാരം രാവിലെ എട്ടുമുതൽ വൈകിട്ട്‌ നാലുവരെയാണ് ജല്ലിക്കെട്ട് മത്സരങ്ങൾ എട്ടു റൗണ്ടായി നടത്തിയത്. ഓണത്തിന് സമാനമായ കാർഷിക ഉത്സവമാണ് തമിഴ്നാട്ടിലെ പൊങ്കൽ. കാർഷികവൃത്തിയുടെ ഭാഗമായതിനാൽ കന്നുകാലികളും ഉത്സവത്തിന്റെ ഭാഗമാണ്. നാലു നൂറ്റാണ്ട് പഴക്കമുള്ള ദ്രാവിഡ ആചാരമായാണ് ജല്ലിക്കെട്ടിനെ കണക്കാക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top