24 January Friday

പ്രിയ സഖാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്‌ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
 കുമളി
പ്രിയ സഖാവ്‌ അബ്‌ദുൾവഹാബിന്‌ ആദരാഞ്ജലിയർപ്പിക്കാൻ തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും ഇടുക്കിയിൽനിന്നും കമ്പത്തെത്തിയത് ആയിരങ്ങൾ. ചൊവ്വാഴ്ച രാവിലെ അന്തരിച്ച അബ്ദുൾവഹാബിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കമ്പം വാവർ പള്ളിയിൽ കബറടക്കി. തുടർന്ന് കമ്പത്തുചേർന്ന അനുശോചനയോഗത്തിൽ സിപിഐ എം തേനി ജില്ലാ സെക്രട്ടറി ടി വെങ്കിടേശൻ അധ്യക്ഷനായി.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ മധുക്കൂർ രാമലിംഗം, കനകരാജ്, എ ലാസർ, കെ തങ്കവേൽ, എം എൻ എസ് വെങ്കിട്ടരാമൻ, സിപിഐ എം എംപിമാരായ സു വെങ്കിടേശൻ, പി ആർ നടരാജൻ, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, തമിഴ്നാട്ടിലെ സിപിഐ എം ജില്ലാ സെക്രട്ടറിമാരായ വിജയരാജൻ, സി രാമകൃഷ്ണൻ, മുത്തുക്കണ്ണൻ, ടി വെങ്കിടേശൻ, സച്ചിതാനന്ദം, വീരപാണ്ഡി, തമിഴ്നാട് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ബാലഭാരതി, കാമരാജ്, വിജയരാജൻ, എസ് കെ പൊന്നുത്തായി, ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, സിഐടിയു ഇടുക്കി ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, എഐടിയുസി തേനി ജില്ലാ സെക്രട്ടറി സുന്ദർരാജ് എന്നിവർ സംസാരിച്ചു.  തേനി മുൻ എംപി തങ്ക തമിഴ്സെൽവൻ, മുൻ രാജ്യസഭാംഗം സെൽവേന്ദ്രൻ എന്നിവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. 
പ്രധാന വാർത്തകൾ
 Top