അടിമാലി
ചാറ്റുപാറയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. നവീകരണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരണസമിതി ലക്ഷങ്ങളാണ് തട്ടിയെടുത്തത്. സംഘങ്ങളുടെ പുനരുദ്ധാരണ വികസന പദ്ധതിയുടെ ഭാഗമായി ലഭിച്ച ഫണ്ടിലാണ് തട്ടിപ്പ്.
സഹകരണ വകുപ്പ് സംഘങ്ങളുടെ നവീകരണത്തിനും പുതിയ വികസന പദ്ധതികള്‍ക്കുമായി ഫണ്ട് അനുവദിച്ചിരുന്നു. അടിമാലി സംഘത്തിന് കെട്ടിട നവീകരണത്തിന് അഞ്ചുലക്ഷവും പുതിയ സംരംഭം തുടങ്ങുന്നതിന് 15 ലക്ഷവുമാണ് ലഭിച്ചത്.
സുഗന്ധവ്യഞ്ജനങ്ങളുടെ വില്‍പ്പന ശാലയ്ക്കായിരുന്നു തുക. എന്നാല്‍, കെട്ടിടത്തിലെ ഓഫീസ് മുറിയിൽ മാത്രം അറ്റകുറ്റപ്പണികള്‍ നടത്തി ഫണ്ട് ചെലവായതായാണ് കാണിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തിയതായാണ് ആക്ഷേപം. സുഗന്ധ വ്യഞ്ജനങ്ങളുടെ വില്‍പ്പനശാലയ്ക്ക് 11 ലക്ഷം രൂപ ചെലവായതായി ഭരണസമിതി അവകാശപ്പെടുന്നുണ്ട്. എന്നാല്‍, വന്‍വെട്ടിപ്പ് നടത്തിയതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെടും. മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ ആകര്‍ഷകമായ വിധത്തില്‍ വില്‍പ്പന നടത്തുമ്പോള്‍ ഇവിടെ പേരിന് മാത്രമാണ് കച്ചവടം. ഫണ്ട് വെട്ടിപ്പ് നടത്തുന്നതിനുള്ള മാര്‍ഗമായി ഇവര്‍ സംഘത്തെ ഉപയോഗിക്കുകയാണ്. ഇതിനു മുമ്പും സംഘത്തിനെതിരെ അഴിമതി ആരോപണം ഉയന്നിട്ടുണ്ട്. ഇതിനെതിരെ വിശദ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..