26 October Tuesday

കർഷകരെ ശത്രുക്കളായി കാണുന്ന കേന്ദ്രത്തിന്‌ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

അടിമാലി പോസ്റ്റ് ഓഫീസ് ഉപരോധം കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി ഉദ്ഘാടനംചെയ്യുന്നു

ഇടുക്കി
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടിക്കെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ ശത്രുക്കളെപോ---ലെ കരുതി പെരുമാറുന്ന ബിജെപി സർക്കാർ നാടിന്‌ അപമാനമാണെന്ന്‌ പ്രഖ്യാപിക്കുന്നതായി സമരം. പാർലമെന്റിൽ പാസാക്കിയ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നടന്ന കർഷകറാലിക്കിടയിലേക്ക്‌ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊന്ന കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. 
 ഇടുക്കിയിൽ ഉപരോധ സമരം കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇ എൻ ചന്ദ്രൻ, സെക്രട്ടറി എം വി ബേബി, നേതാക്കളായ തോമസ് കാരക്കാവയലിൽ, യു പി കുഞ്ഞ്, പി എസ് സുരേഷ് എന്നിവർ സംസാരിച്ചു.  
   അടിമാലിയിൽ ജില്ലാ സെക്രട്ടറി എൻ വി ബേബി ഉദ്ഘാടനം ചെയ്തു. സി കെ ശേഖരൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി കെ ഷാജി, മാത്യു ഫിലിപ്പ്, കെ ജി ബാബു എന്നിവർ സംസാരിച്ചു. പെരുവന്താനത്ത്‌ ജില്ലാ വൈസ് പ്രസിഡന്റ് ബേബി മാത്യു ഉദ്ഘാടനം ചെയ്‌തു. ഷാജി പി ജോസഫ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ചന്ദ്രബാബു, എം സി സുരേഷ്, എം ജെ സജി, ആൽ ജോമോൻ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടത്ത്‌ കർഷകസംഘം ഏരിയ സെക്രട്ടറി വി പി ശങ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എൻ കെ ഗോപിനാഥൻ, അബ്ദുൾ റഹ്മാൻ, പി ടി ജയചന്ദ്രൻ, സാമ്പു മാലിയിൽ, എൻ ജി പ്രഭ എന്നിവർ സംസാരിച്ചു.
 വണ്ടിപ്പെരിയാറിൽ ഏരിയ ട്രഷറർ എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ് അഴകത്തേൽ അധ്യക്ഷനായി. എം മുഹമ്മദ്, പി രങ്കയ്യ, എ വി മാത്യു എന്നിവർ സംസാരിച്ചു. തൊടുപുഴയിൽ സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം പത്മനാഭൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി കെ സുകുമാരൻ, ഏരിയ പ്രസിഡന്റ്‌ സിനോജ് ജോസ്, സെക്രട്ടറി സി എസ് ഷാജി, വി എസ് ബാലൻ, കെ എസ് സുകുമാരൻ എന്നിവർ സംസാരിച്ചു.
കരിമണ്ണൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി എൻ സദാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ ആർ ഗോപാലൻ, ഏരിയ സെക്രട്ടറി കെ ജെ തോമസ്‌, കെ എസ്‌ രാജൻ, ടി കെ സോമൻകുഞ്ഞ്‌ എന്നിവർ സംസാരിച്ചു. മൂലമറ്റം കോളപ്രയിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ ഉദ്‌ഘാടനം ചെയ്‌തു. പി ഡി സുമോൻ, ഇ കെ കബീർ, ടി കെ മോഹനൻ, സി എ ഹസൻ റാവുത്തർ, വി സി ബൈജു എന്നിവർ സംസാരിച്ചു.
    വണ്ടൻമേട്ടിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. മെറീന ജോൺ അധ്യക്ഷയായി. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എസ് ബിസി, കർഷകസംഘം ഏരിയ സെക്രട്ടറി കെ സോമശേഖരൻ, എ എൽ ബാബു, ജിജോ ഉമ്മൻ, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
   മറയൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി വി സിജിമോൻ ഉദ്‌ഘാടനം ചെയ്‌തു. കട്ടപ്പനയിൽ കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മാത്യു ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം വി കെ സോമൻ അധ്യക്ഷനായി. ടോമി ജോർജ്‌, കെ കെ കുഞ്ഞുമോൻ, ഷെയസ്‌ ഫിലിപ്പ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top