23 November Saturday
ജലനിരപ്പുയർന്നു

കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

 

 
ഇടുക്കി 
തുലാവർഷം ശക്തിപ്പെടുകയും അണക്കെട്ടിലേക്കൊഴുകിയെത്തുന്ന ജലത്തിന്റെ അളവ് വർധിക്കുകയും ചെയ്തതോടെ ഹൈഡൽ ടൂറിസത്തിന് കീഴിലുള്ള കുണ്ടള അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയിലെത്തിയ സാഹചര്യത്തിലാണ്‌ 5 ഷട്ടറുകളിൽ ഒന്നുയർത്താൻ അധികൃതർ തീരുമാനിച്ചത്‌. പത്ത് സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ രണ്ടര ക്യുമിക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഇതോടെ ബോട്ടിങ് താൽക്കാലികമായി നിർത്തി വച്ചു. വെള്ളം പുറത്തേക്കൊഴുകുന്ന സാഹചര്യത്തിൽ ബോട്ട് ഷട്ടറുകളുടെ ഭാഗത്തേക്ക് വലിച്ചടിപ്പിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ബോട്ടിങ് നിർത്തിയത്. 20 മീറ്ററാണ് കുണ്ടള അണക്കെട്ടിന്റെ  ഉയരം. ഏതാനും ദിവസങ്ങളായി വൃഷ്ടി പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം കനത്തമഴ ലഭിക്കുന്നുണ്ട്. കുണ്ടള അണക്കെട്ട് തുറന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്.  
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top