24 October Thursday

പീതസാഗരമായി ജില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 ഇടുക്കി

ജില്ലയിലെ ഗ്രാമനഗരവീഥികളെ പീതസാഗരമാക്കി ശ്രീനാരായണ ഗുരുവിന്റെ 165ാമത് ജയന്തിദിനാഘോഷം. വിവിധ ഗുരുക്ഷേത്രങ്ങളിൽ രാവിലെ മുതൽ ഗുരുദേവ കൃതികളുടെ ആലാപനം, ഗുരുപൂജ, പഠനക്ലാസ്, ജയന്തി സമ്മേളനങ്ങൾ, ഘോഷയാത്രകൾ, സദ്യ എന്നിവ നടന്നു.  കട്ടപ്പനയിൽ വിപുലമായ പരിപാടികളോടെ മലനാട് യൂണിയൻ ഗുരുജയന്തി ആഘോഷിച്ചു. കട്ടപ്പന, കട്ടപ്പന നോർത്ത്, പുളിയൻമല, വെള്ളയാംകുടി, കൊച്ചുതോവാള ശാഖായോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രകൾ ഇടുക്കികവലയിൽ സംഗമിച്ച് കട്ടപ്പന ഗുരുദേവ കീർത്തി സ്‌തംഭാങ്കണത്തിൽ സമാപിച്ചു
 
 
പ്രധാന വാർത്തകൾ
 Top