02 June Tuesday

60 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 

കുളമാവ്
അറുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 54 കാരനെ പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. മുത്തിയുരുണ്ടയാർ വിരുതനാട്ട് ഷാജി(54)യെയാണ്‌ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുളി പറിക്കാനായി പോയി തിരിച്ചുവരുമ്പോൾ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. 
 എതിർത്തപ്പോൾ ഇവരുടെ സ്ഥലത്തിന്റെ വേലിക്കല്ല് ചവിട്ടിപ്പൊളിച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 
ഇയാൾ പലതവണ തന്നെ ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പറഞ്ഞു. കുളമാവ് എസ്‌ഐ നാസറും സംഘവുമാണ്  പ്രതിയെ പിടികൂടിയത്. ഷാജിയുടെ ഭാര്യയും മൂന്ന്‌ മക്കളും പിണങ്ങി പോയതാണ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
 
 
 
 
പ്രധാന വാർത്തകൾ
 Top