22 October Tuesday

സംസ്ഥാനപാതയിൽ രണ്ടിടങ്ങളിൽ വാഹനാപകടം; 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
വണ്ടൻമേട്‌
കുമളി‐ മൂന്നാർ സംസ്ഥാനപാതയിൽ രണ്ടിടങ്ങളിൽ വാഹനാപകടം. കുമളി അഞ്ചാംമൈലിൽ കാർ നിയന്ത്രണംവിട്ട്‌ മറിഞ്ഞു. പിഞ്ചുകുഞ്ഞ്‌ ഉൾപ്പെടെ ചെന്നൈ സ്വദേശികളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ല. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. മറ്റൊരപകടത്തിൽ അണക്കര പിഎസി ഹാളിനുസമീപം കാർ നിയന്ത്രണംവിട്ട് സമീപത്തെ പുരയിടത്തിലേക്ക്‌ പതിക്കുകയായിരുന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ചെമ്മണ്ണാർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഓണാവധിയായതോടെ പ്രധാനപാതകളിൽ വാഹന തിരക്കേറുന്നുണ്ട്. മുൻപരിചയമില്ലാത്തത്തും അപകടവളവുകൾ ധാരാളമുള്ളതുമായ കുമളി–- മൂന്നാർ സംസ്ഥാനപാതയിൽ അമിത വേഗതയും അശ്രദ്ധയും അപകടകാരണമാകുന്നതായി നാട്ടുകാർ പറയുന്നു. 
 
പ്രധാന വാർത്തകൾ
 Top