26 August Monday
മരങ്ങൾ മുറിച്ചുമാറ്റുന്നു

ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

ഇടുക്കി
റോഡുകളുടെ വശങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വനംവകുപ്പ് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. ചിത്തിരപുരം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കി. മൂലമറ്റം ആശ്രമം റോഡ് തകർന്നതുമൂലം മറുഭാഗത്തുള്ളവർ ഒറ്റപ്പെട്ടനിലയിൽ. ഇവിടം മന്ത്രി സി രവീന്ദ്രനാഥ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.   ഒരുമീറ്റർ വീതിയിൽ താൽക്കാലികമായി നടപ്പാലത്തിന്റെ നിർമാണം ആരംഭിച്ചു.
മാങ്കുളം മേഖലയിൽ ഒറ്റപ്പെട്ടുപോയവർക്ക്‌ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തിയതായി  തഹസിൽദാർ പറഞ്ഞു. 
പെരിയവരൈ പാലത്തിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകൾക്ക് ഡീസൽ അടിക്കാനുള്ള ബദൽ സൗകര്യം ഏർപ്പെടുത്തണമെന്ന്‌ മന്ത്രി നിർദേശിച്ചു. കാലപ്പഴക്കം വന്ന അങ്കണവാടി കെട്ടിടങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെ യോഗം വിളിക്കും. ജില്ലയിലെ കാർഷികമേഖലയിൽ താൽക്കാലിക പടുതാക്കുളത്തിനുചുറ്റും സംരക്ഷണ വേലി നിർമിക്കുന്ന കാര്യത്തിൽ പഞ്ചായത്തുകൾ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു.  
മലയോരങ്ങളിൽ മഴക്കുഴികൾ നിർമിക്കാൻ പാടില്ല. മീൻവളർത്തലിന്‌ അഞ്ചടി താഴ്ചയുള്ള കുഴികളാണു നിർമിക്കുന്നത്. വലിയ ജലസംഭരണികളുടെ ആഴവും ശേഷിയും പരിശോധിച്ചു നടപടികൾ സ്വീകരിക്കണം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മറ്റു വിഷയങ്ങളും യോഗം ചർച്ചചെയ്തു.  
പ്രധാന വാർത്തകൾ
 Top