26 August Monday

ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴ്‌ന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 രാജാക്കാട് 

പെരിയകനാലിനുസമീപം മലയിടിഞ്ഞ് താഴ്‌ന്നു. പെരിയകനാൽ പീക്ക് റിസോർട്ടിനു സമീപം ബി ഡിവിഷൻ‐ പെരിയകനാൽ റോഡിന്റെ ഭാഗത്താണ്‌ ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴ്‌ന്നിരിക്കുന്നത്. മലയിടിച്ചൽ ഭീതിയിലാണ് താഴ്ഭാഗത്തുള്ള മുട്ടുകാട് നിവാസികൾ. പ്രദേശത്തുനിന്ന്‌ ജനങ്ങളോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. 
മലയിടിഞ്ഞാൽ ഏക്കർ കണക്കിന് കൃഷിയിടമടക്കം നശിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ്‌ പ്രദേശം വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്. 150 മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ടുകീറി ഇടിഞ്ഞുതാഴ്‌ന്നിട്ടുണ്ട്‌. അറുപതോളം കുടുംബങ്ങൾ താഴ്‌‌വശത്തുണ്ട്‌. നിലവിൽ ഇടവിട്ട് പ്രദേശത്ത്‌ മഴ പെയ്യുന്നതിനാൽ മലമുകളിൽ ഉറവപൊട്ടി. 
ഭൂമി വിണ്ടുകീറി ഇടിഞ്ഞ് താഴ്ന്നതിനൊപ്പം പ്രദേശത്ത് നിരവധിയായ ഉരുള്‍പൊട്ടലുകളും ഉണ്ടായി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് റവന്യൂ, പഞ്ചായത്ത് അധികൃതരും ജിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top