22 September Sunday

എസ്‌എഫ്‌ഐയുടെ സ്‌നേഹവണ്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

തൊടുപുഴ
അരി, വസ‌്ത്രങ്ങൾ, മരുന്ന‌ുകൾ... വാട്‌സാപ്പ‌് ഗ്രൂപ്പുകളിലൂടെ എസ‌്എഫ‌്ഐ യൂണിറ്റുകൾ സന്ദേശം കൈമാറിയപ്പോൾ നിമിഷനേരംകൊണ്ട‌് വിദ്യാർഥികൾ സജ്ജരായി. പ്രകൃതി സംഹാര താണ്ഡവമാടിയ നിലമ്പൂരിലെ ദുരിതബാധിതർക്ക‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ചത‌് എട്ടുലക്ഷം രൂപയുടെ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ‌്തുക്കൾ.
നിലമ്പൂരിലെ ക്യാമ്പുകളിലേക്ക്‌ നൽകാനായി ഡോക‌്സി സൈക്ലിൻ ടാബ‌്‌ലെറ്റുകൾ അടക്കമുള്ള മരുന്നുകൾ നൽകി ബയോട്ടിക‌്സ‌് ലാബ‌് ഡയറക്ടർ പ്രമോദ‌് ചാക്കോയും എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പൂർണപിന്തുണ നൽകി. ഇതിനുപുറമെ പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ സഹായവുമെത്തി. 
എസ‌്എഫ‌്ഐയുടെ വിവിധ ഏരിയകളിലെ പ്രവർത്തകർ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ തൊടുപുഴയിലെത്തിച്ച‌് തരംതിരിച്ച‌് കെട്ടുകളാക്കി. തുടർന്ന‌് രണ്ടു വാഹനങ്ങളിലാക്കി നിലമ്പൂരിലേക്ക്‌ കൊണ്ടുപോയി. റൊട്ടി, കുടിവെള്ളം, സാനിറ്ററി പാഡുകൾ, ക്ലിനിങ‌് സാമഗ്രികൾ, ബക്കറ്റ‌്... എന്നിങ്ങനെ മലബാറിൽ കഷ്ടപ്പെടുന്ന ജനതയ‌്ക്ക‌് കൈത്താങ്ങായി വിദ്യാർഥി സമൂഹം സമാഹരിച്ച സ‌്നേഹപ്പൊതികളിൽ നിറഞ്ഞു.  
ദുരിതാശ്വാസ സാമഗ്രികളുമായുള്ള വാഹനങ്ങളുടെ യാത്ര എസ‌്എഫ‌്ഐ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എം എസ‌് ശരത‌് ഫ്ലാഗ‌് ഓഫ‌് ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് ടിജു തങ്കച്ചൻ, സെക്രട്ടറി തേജസ‌് കെ ജോസ‌് എന്നിവരുടെ നേതൃത്വത്തിലാണ‌് വാഹനം യാത്ര തിരിച്ചത‌്.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top