03 August Monday

കട്ടപ്പന നഗരസഭയിൽ എൽഡിഎഫ്‌ കൗൺസിലർമാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കട്ടപ്പന 
നഗരസഭയിലെ വികസനമുരടിപ്പിലും അഴിമതിയിലും പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ കൗൺസിലർമാർ ധർണ നടത്തി. അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എൽഡിഎഫ്‌ കൗൺസിലർമാരുടെ വാർഡുകളിലെ വികസനത്തോടുള്ള അവഗണന അവസാനിപ്പിക്കുക, അനധികൃത നിയമനം റദ്ദാക്കുക, കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായ ടാക്‌സ്‌ വർധനയും വ്യാപാരികളിൽനിന്നുള്ള നിരന്തര പണപ്പിരിവും അവസാനിപ്പിക്കുക, കായികതാരങ്ങളെ അവഗണിക്കുന്ന നിലപാട് തിരുത്തുക, ഗാന്ധി സ്ക്വയർ പരിസരം വിശ്രമകേന്ദ്രമാക്കുക, സുഭിക്ഷ കേരളം, ലൈഫ്മിഷന്‍, പൊതുവിദ്യാഭ്യാസം, ആര്‍ദ്രം മിഷന്‍, ഹരിതകേരളം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, സ്റ്റേഡിയം നവീകരണ ഫണ്ട്‌ വിനിയോഗത്തിലെ അഴിമതി, ക്യാരി ബാഗ് നിർമാണ യൂണിറ്റ്‌ അഴിമതി, താലൂക്ക്‌ ആശുപത്രി നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി എന്നിവ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഉദ്യോഗസ്ഥരുമായും ഭരണകക്ഷി അംഗങ്ങളും നടത്തുന്ന അഴിമതിക്ക് ചെയർമാൻ കൂട്ടുനിൽക്കുകയാണെന്നും കരാറെടുത്തിട്ടും റോഡുകളുടെ നിർമാണം നടത്താത്തവരെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭ ഓഫീസിന്‌ മുന്നിൽ ധർണ സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനംചെയ്തു. കൗൺസിലർ സി കെ മോഹനൻ അധ്യക്ഷനായി. ടോമി ജോർജ്, രാജൻകുട്ടി മുതുകുളം, കൗൺസിലർമാരായ എം സി ബിജു, കെ പി സുമോദ്, ഗിരീഷ് മാലിയിൽ,  ലീലാമ്മ ഗോപിനാഥ്, ടിജി എം രാജു എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top