12 December Thursday

എസ‌്എഫ‌്ഐ ജില്ലാ സമ്മേ‌ളനത്തിന‌് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

കട്ടപ്പനയിൽ എസ്‌എഫ്‌ഐ ജില്ലാ സമ്മേളന പ്രതിനിധിസമ്മേളനം ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് ഉദ‌്ഘാടനം ചെയ്യുന്നു

 കട്ടപ്പന

ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികൾ അരുംകൊലചെയ‌്ത അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഇരമ്പുന്ന  സ്മരണകളോടെ എസ‌്എഫ‌്ഐ 45ാം ജില്ലാ സമ്മേളനത്തിന‌് ആവേശത്തുടക്കം. കട്ടപ്പന ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് ഉദ‌്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ‌് തേജസ‌് കെ ജോസിന്റെ താൽക്കാലിക അധ്യക്ഷതയിലായിരുന്നു തുടക്കം.‌ തുടർന്ന‌് പ്രതിനിധികൾ മുദ്രാവക്യം വിളിച്ചു പ്രകടനമായി പതാക ഉയർത്താനായി ഹാളിന‌് പുറത്തെത്തി, തേജസ‌് കെ ജോസ‌് പതാക ഉയർത്തി‌.
 
 
ടൗൺ ഹാളിന‌് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ രണകുടീരത്തിൽ പുഷ‌്പാർച്ചന നടത്തി പ്രതിനിധികൾ ഹാളിൽ പ്രവേശിച്ചു. സ്വാഗതസംഘം ചെയർമാൻ വി ആർ സജി സ്വാഗതം പറഞ്ഞു. നിഖിൽ ഷാജി അനുശോചന പ്രമേയവും യു എസ‌് അശ്വനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. തേജസ‌് കെ ജോസ‌് (കൺവീനർ) ആൽബിൻ വി ജോസ‌്, യു എസ‌് അശ്വിനി, ദിൽരാജ‌് ദിനേശൻ, ദിൽഷാദ‌് എന്നിവരടങ്ങിയ പ്രസീഡിയമാണ‌് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത‌്. മറ്റ‌് കമ്മിറ്റികൾ: മിനിട‌്സ‌്–- കെ കലേഷ‌്കുമാർ (കൺവീനർ), സായ‌്കൃഷ‌്ണ, പി എസ‌് സുജിത‌്, പ്രവീണ നാരായണൻ, ബേബി തോമസ‌്. പ്രമേയം–- വിഷ‌്ണു ബാബു(കൺവീനർ), നിഖിൽ ഷാജൻ, ജിനി രാജൻ, സൂര്യനാരായണൻ, ജെ ജയ‌്സൺ. ക്രഡൻഷ്യൽ–- ടിജു തങ്കച്ചൻ(കൺവീനർ), ലിനു ജോസ‌്, ജെയ‌്സൺ സേവ്യർ, കവിത അനുരുദ്ധൻ. സംസ്ഥാന ജോയിന്റ‌് സെക്രട്ടറിമാരായ വി പി ശരത‌്പ്രസാദ‌്, എസ‌് അഷിത, സംസ്ഥാന സെക്രട്ടറിയറ്റംഗം വിഷ‌്ണുഗോപാൽ, സംസ്ഥാന കമ്മിറ്റിയംഗം കൃഷ‌്ണേന്ദു ‌എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ആദ്യദിവസം സംഘടനാ റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ‌് ചർച്ചയും പൊതുചർച്ചയും നടന്നു. ജില്ലയിലെ 14 ഏരിയകളെ പ്രതിനിധീകരിച്ച‌് 250 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ചർച്ച, മറുപടി, പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ‌് എന്നിവയോടെ ഞായറാഴ്ച സമ്മേളനം സമാപിക്കും.  
 
 
പ്രധാന വാർത്തകൾ
 Top