17 July Wednesday
സ‌്കോളർഷിപ്പ‌ും മുടക്കി

ഭിന്നശേഷി കുരുന്നുകളെ ദ്രോഹിക്കരുതേ...

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 നെടുങ്കണ്ടം

സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ‌്കോളർഷിപ്പു മുടങ്ങി. കൊടുംക്രൂരതകാണിച്ചത‌് നെടുങ്കണ്ടം പഞ്ചായത്തും ഐസിഡിഎസ‌് ഉദ്യോഗസ്ഥയും ചേർന്ന‌ാണെന്ന‌് രക്ഷിതാക്കൾ പറയുന്നു. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ 2018-‐ 19 വർഷത്തെ സ്‌കോളർഷിപ്പിനായി പഞ്ചായത്ത‌് പരിധിയിലെ 78 കുട്ടികൾ അപേക്ഷയും അനുബന്ധ രേഖകളും നെടുങ്കണ്ടം ഐസിഡിഎസ് ഓഫീസിൽ സമർപ്പിച്ചിരുന്നു. 18 പേർക്ക് മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചത്. കൃത്യമായി കിട്ടിയിരുന്ന സ്‌കോളർഷിപ്പ് ഇത്തവണ ലഭിക്കാതിരുന്നതോടെ അപേക്ഷകരിൽ പലരും ഇനിയും സ്‌കൂളുകളിൽ പോയിത്തുടങ്ങിയിട്ടില്ല.
  നെടുങ്കണ്ടം ഐസിഡിഎസ് സൂപ്പർവൈസറുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥമൂലമാണ് സ്‌കോളർഷിപ്പ് ലഭിക്കാത്തതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അപേക്ഷകരായ കുട്ടികളുടെ മാതാപിതാക്കൾ ഐസിഡിഎസ് ഓഫീസിലും പഞ്ചായത്തോഫീസിലും പ്രതിഷേധമുയർത്തി. എന്നാൽ, സ്‌കോളർഷിപ്പ് ലഭിക്കാത്തതിന് ഐസിഡിഎസ‌് ഓഫീസിലെ ഉദ്യോഗസ്ഥർ പല സാങ്കേതികത്വങ്ങൾ പറഞ്ഞ് മടക്കി. പഞ്ചായത്തിൽ തിരക്കിയപ്പോൾ പദ്ധതിക്കാവശ്യമായ തുക പഞ്ചായത്തിലുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച‌് മാത്രമേ തുക നൽകാൻ കഴിയുകയുള്ളു എന്നാണ് അറിയിച്ചതെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top