24 May Tuesday

കേരള മോഡലിന്റെ അനുഭവ സാക്ഷ്യവുമായി കിഫ് ബി സ്റ്റാൾ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
ഇടുക്കി
പിണറായി വിജയൻ സർക്കാർ മുമ്പോട്ട് വയ്ക്കുന്ന കേരള മോഡൽ നാട്ടിലാകെ വരുത്തിയ വികസന കാഴ്ചകളുടെ നേരനുഭവമാണ് ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ ഭാഗമായി കിഫ് ബി തയ്യാറാക്കിയിട്ടുള്ള സ്റ്റാൾ. വികസന കാഴ്ചപ്പാടുകളെ കൃത്യതയോടെ യഥാർഥ്യമാക്കുമ്പോൾ ഒരു നാടിനാകെ ഉണ്ടായിട്ടുള്ള മാറ്റം കണ്ടറിഞ്ഞാണ് ഇവിടെയെത്തുന്നവർ മടങ്ങുന്നത്. കേരള മോഡലിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന കിഫ്ബി പ്രൊജക്ടുകളുടെ വിവരങ്ങൾ സ്റ്റാളിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഭീമൻ എൽഇഡി വീഡിയോ വാളിലൂടെ പൊതുജനങ്ങൾക്ക് നേരിട്ടറിയാം. നിർമാണ തുക, സ്ഥലം, പദ്ധതിയുടെ പുരോഗതി തുടങ്ങിയ കാര്യങ്ങളൊക്കെയും പൊതുജനങ്ങൾക്ക് വിലയിരുത്താം. കേരളത്തിന്റെ വികസന കുതിപ്പിന് കരുത്താകുന്ന കൊച്ചിൻ ക്യാൻസർ സെന്റർ, കോട്ടയം ട്രാൻസ് ഗ്രിഡ് പ്രൊജക്ട്, എറണാകുളം ജനറൽ ആശുപത്രി, ഇടുക്കിയുടെ ആരോഗ്യ രംഗത്തിന് കരുത്താകുന്ന നെടുങ്കണ്ടം ജനറൽ ആശുപത്രി തുടങ്ങിയവയുടെ ഫിസിക്കൽ മോഡലുകളുമ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റമാണ് മറ്റൊരാകർഷണം. അവരവരുടെ നാട്ടിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നടക്കുന്ന പദ്ധതികളുടെ വിവരങ്ങൾ വെബ് പേജ് വഴി സാധാരണക്കാർക്കും കണ്ടറിയാൻ ഇതിലൂടെ സാധിക്കും. കിഫ്ബി സീനിയർ കൺസൾട്ടന്റ് വർഗീസ് ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റാൾ കാഴ്ചകാർക്ക് ആസ്വാദ്യകരമാം വിധം ക്രമീകരിച്ചിരിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top