26 June Wednesday
പ്രളയാനന്തര പുനർനിർമാണം

125 പേർക്ക് ധനസഹായം വിതരണം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

 പ്രളയക്കെടുതിയിൽ ഭൂമി നഷ്ടപ്പെട്ടവർക്ക‌് ഭൂമി വാങ്ങാനുള്ള ധനസഹായം വിതരണം ചെയ്തു. ജില്ലയിലെ അഞ്ച‌് താലൂക്കുകളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6.09 കോടി രൂപയാണ‌് സ്വന്തമായി ഭൂമി വാങ്ങാൻ വിതരണം ചെയ്തത‌്. 239 ആളുകൾ സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നു. 130 ആളുകൾ സ്വന്തമായി ഭൂമി വാങ്ങുകയും 125 പേർക്ക് തുക അനുവദിക്കുകയും ചെയ്തു. 

ദേവികുളം താലൂക്കിൽ 53 പേരാണ് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിരുന്നത്. വില്ലേജ് ഓഫീസിൽ 23 അപേക്ഷകൾ ലഭിച്ചു. ഇവർക്ക് 1,22,63,700 രൂപ അനുവദിച്ചു. ഇടുക്കി താലൂക്കിൽ 98 പേര് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചത‌്. വില്ലേ‌ജ‌് ഓഫീസിൽ അപേക്ഷ നൽകിയ 36 പേർക്കുമായി 1,86,90,490 രൂപ അനുവദിച്ചു. 
പീരുമേട് താലൂക്കിൽ 13 പേര് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിക്കുകയും 13 അപേക്ഷകൾ വില്ലേജ് ഓഫീസിലേക്ക് ലഭിക്കുകയും ചെയ്തു. അതിൽ ഏഴ് പേർ സ്വന്തമായി ഭൂമി വാങ്ങുകയും ആറ‌് പേർക്കായി 20,59,000 രൂപ അനുവദിക്കുകയും ചെയ്തു. തൊടുപുഴ താലൂക്കിൽ 41 പേർ സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചു. 35 അപേക്ഷകൾ വില്ലേജ് ഓഫീസിൽ ലഭിക്കുകയും ചെയ്തു. 35 പേർ സ്വന്തമായി ഭൂമി വാങ്ങുകയും 31 പേർക്കായി 1,56,84,953 രൂപ അനുവദിക്കുകയും ചെയ്തു. ഉടുമ്പൻചോല താലൂക്കിൽ 34 പേരാണ‌് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചത‌്. 10 അപേക്ഷകളാണ് വില്ലേജ് ഓഫീസിൽ ലഭിച്ചത്.  
പ്രധാന വാർത്തകൾ
 Top