26 June Wednesday
പഞ്ചായത്ത‌് സഹകരിച്ചില്ല

മൂന്നാറിനെ വൃത്തിയാക്കി ഡിടിപിസിയും സംഘടനകളും

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

 മൂന്നാർ

ഡിടിപിസിയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകൾ ചേർന്ന് മൂന്നാറിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങളിൽനിന്ന‌് മൂന്നാർ പഞ്ചായത്ത‌് അധികൃതർ വിട്ടുനിൽക്കുന്ന പശ‌്ചാത്തലത്തിൽ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം മാതൃകയായി.
മൂന്നാർ എൻവൈൺമെന്റ് സൊസൈറ്റി(മ്യൂസ്), ഷോ കേസ് മൂന്നാർ, എക‌്സ‌് സർവീസ് മാൻ ചാരിറ്റബിൾ സൊസൈറ്റി എന്നീ സംഘടനകളാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. പഴയ മൂന്നാർ കെഎസ്ആർടിസി ബസ് ഡിപ്പോയ‌്ക്ക‌് സമീപം മരക്കൂട്ടങ്ങൾക്കിടയിൽ വിനോദ സഞ്ചാരികൾ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ഠം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൂർണമായും നീക്കി. മുതിരപ്പുഴയാറിന്റെ തീരത്ത് അടിഞ്ഞുകിടന്ന മാലിന്യങ്ങളും നീക്കംചെയ‌്തു. ബസ് സ്റ്റാൻഡ‌് പരിസരം വൃത്തിയാക്കി. സർക്കാർ നിർദേശം ഉണ്ടായിരുന്നിട്ടും ശുചീകരണ പ്രവർത്തനങ്ങളിൽനിന്നും മൂന്നാർ പഞ്ചായത്ത് വിട്ടുനിന്നു. മൂന്നാർ ടൗണിന്റെ വിവിധ ഭാഗങ്ങളിലും മുതിരപ്പുഴയാറിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top