18 May Tuesday
വനിതാ മാനേജരുടെ ആത്മഹത്യ

അന്വേഷണം ആവശ്യപ്പെട്ട്‌ ബെഫിയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

 തൊടുപുഴ

കനറാ ബാങ്ക്‌ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖയിലെ വനിതാ മാനേജർ ആത്മഹത്യ ചെയ്‌തതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ കനറാ ബാങ്ക് തൊടുപുഴ ശാഖയ്‌ക്കു മുന്നിൽ പ്രതിഷേധയോഗം ചേർന്നു. ബെഫി സംസ്ഥാന സെക്രട്ടറി എൻ സനിൽ ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എസ്‌ സിജോ സംസാരിച്ചു. ബാങ്കിലെ ജോലി സമ്മർദമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ബാങ്ക് അധികാരികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം. അശാസ്‌ത്രീയ ബാങ്കിങ്‌ പരിഷ്‌കാരങ്ങളും ബാങ്കിതര ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള വ്യഗ്രതയും ഏതു വിധേനയും ലാഭമുണ്ടാക്കാനുള്ള അധികാരികളുടെ തത്രപ്പാടുമാണ് ജീവനക്കാരെ വലിയ സമ്മർദത്തിലാക്കുന്നത്. തൊക്കിലങ്ങാടി മരണത്തിന്റെ പശ്ചാത്തലത്തിൽ "ആത്മഹത്യ പരിഹാരമല്ല, പോരാട്ടമാണ് മാർഗം’ എന്ന ക്യാമ്പയിൻ ഉയർത്തി ജീവനക്കാരുടെ ഇടയിൽ സംഘടന പ്രചാരണം സംഘടിപ്പിക്കും. മാനദണ്ഡങ്ങൾ പാലിക്കാതെ മാനേജ്മെന്റിന്റെ ഇഷ്ടത്തിനനുസരിച്ച്‌ സ്ഥലം മാറ്റങ്ങളും കാനറാ ബാങ്കിൽ നടക്കുകയാണ്. അപേക്ഷ നൽകി നാലും അഞ്ചും വർഷമായിട്ടും വനിതാ ജീവനക്കാർക്കടക്കം ഇപ്പോഴും ട്രാൻസ്‌ഫർ നൽകിയിട്ടില്ല. രണ്ടു തവണയായി സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങിയെങ്കിലും ജീവനക്കാരെ പൂർണമായും പരിഗണിച്ചിട്ടില്ല. അപാകതകൾ ഉടൻ പരിഹരിച്ച് മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ നൽകിയ മുഴുവൻ പേർക്കും സ്ഥലംമാറ്റം നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top