15 May Saturday

വോട്ട്‌ ബഹിഷ്‌കരണം: 
യുഡിഎഫിൽ തമ്മിലടി‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021
കരിമണ്ണൂർ
നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പുതന്നെ കരിമണ്ണൂരിൽ യുഡിഎഫിൽ തമ്മിലടി തുടങ്ങി. കരിമണ്ണൂർ പഞ്ചായത്തിലെ പല ബൂത്തുകളിലും പ്രധാനപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകർ വോട്ട് ബഹിഷ്‌കരിച്ചതായി കണ്ടെത്തി. കോൺഗ്രസിന് സ്വാധീനമുള്ള പല വാർഡുകളിലും യുഡിഎഫ് പ്രവർത്തനം മന്ദഗതിയിലായിരുന്നു. പള്ളിക്കാമുറി വാർഡിൽ മാത്രം അറുപതോളം കോൺഗ്രസുകാരാണ് വോട്ട്‌ ബഹിഷ്‌കരിച്ചതായി കണ്ടെത്തിയത്. ഈ വാർഡിലുള്ള പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി അംഗവുമായ വ്യക്തി വോട്ട്‌ ചെയ്തിട്ടില്ല. ഇദ്ദേഹത്തിന്റെ നോമിനിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ‘കൈ’ അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥിയും വീട്ടുകാരും വോട്ട്‌ ബഹിഷ്‌കരിച്ചവരുടെ പട്ടികയിലുണ്ട്. 
     പി ജെ ജോസഫിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഏറ്റവുമധികം എതിർപ്പുള്ള ആളായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ്. റോയി തൊടുപുഴ സീറ്റിൽ കണ്ണുനട്ടിരിക്കുന്ന സമയത്താണ് മുന്നറിയിപ്പില്ലാതെ പി ജെ ജോസഫ് യുഡിഎഫിൽ എത്തിയത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ റോയി സീറ്റിനായി പന്നൂരുള്ള വീട്ടിൽ അനുകൂലികളുടെ യോഗം ചേർന്ന് ഭീഷണി ഉയർത്തിയെങ്കിലും യുഡിഎഫ് നേതൃത്വം കണ്ടഭാവം നടിച്ചില്ല. റോയിയെ അനുകൂലിക്കുന്നവരാണ് കരിമണ്ണൂരിൽ വോട്ട്‌ ബഹിഷ്കരിച്ചതെന്നാണ് കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിന്റെ വിലയിരുത്തൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ രണ്ട്‌ സീറ്റുകളിൽ ഒതുക്കിയത് കേരള കോൺഗ്രസ് കാലുവാരിയതിനാൽ ആണെന്നാണ് കോൺഗ്രസുകാരുടെ വാദം‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top