30 September Wednesday
ജയിലിൽ മഴവെള്ള സംഭരണി

വേനലിനെ ഭയക്കേണ്ട... കുടിക്കാം നിറയെ

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

 ഇടുക്കി

പീരുമേട് സബ് ജയിലിലെ ജലക്ഷാമത്തിന് പരിഹാരമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഴവെള്ള സംഭരണി നിർമിച്ചു. 3,72,311 രൂപ ചെലവഴിച്ചാണ്‌സംഭരണി നിർമിച്ചത്‌.      ജയിൽ വളപ്പിലെ ജലസംഭരണിക്ക്‌ 76,930 ക്യുബിക് ലിറ്റർ സംഭരണശേഷിയുണ്ട്‌. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും പീരുമേട് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി വിജയിപ്പിച്ചത്‌.  
വിചാരണ തടവുകാരെ പാർപ്പിക്കുന്ന പീരുമേട് സബ് ജയിലിൽ എഴുപതിലേറെ തടവുകാരും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്‌.ജയിലിന് സമീപത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ കിണറിൽനിന്നാണ് ജയിലിലേക്ക് വെള്ളം ശേഖരിച്ചിരുന്നത്‌. വേനൽക്കാലത്ത് പലപ്പോഴും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാറില്ല. 
ഈ സാഹചര്യത്തിൽ ജയിൽ സൂപ്രണ്ട്‌ പീരുമേട് പഞ്ചായത്തിനെയും അഴുത ബ്ലോക്ക് പഞ്ചായത്തിനെയും ജലക്ഷാമത്തെകുറിച്ച് ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഴവെള്ള സംഭരണിയുടെ നിർമാണം ഏറ്റെടുക്കുകയായിരുന്നു
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top