25 May Saturday

അഭിമന്യുവിന്റെ വീട് മന്ത്രി ടി പി രാമകൃഷ്ണൻ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

 

 
മൂന്നാർ
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലെ വീട് മന്ത്രി ടി പി രാമകൃഷ്ണൻ സന്ദർശിച്ചു. വീട്ടിലെത്തിയ മന്ത്രിയെ അഭിമന്യുവിന്റെ പിതാവ് മനോഹരൻ, അമ്മ ഭൂപതി എന്നിവർ സ്വീകരിച്ചു. അവരുമായി മന്ത്രി സംസാരിച്ചു. എല്ലാവരും ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എരിയ കമ്മിറ്റിയംഗങ്ങൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 
       അഭിമന്യുവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി സിപിഐ എം നേതൃത്വത്തിൽ കൊട്ടക്കാമ്പൂരിൽ വിലകൊടുത്തു വാങ്ങിയ പത്തര സെന്റിലാണ് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ വീട് നിർമിച്ചത്. 2018 ജൂലൈ രണ്ടിനാണ‌് എറണാകുളം മഹാരാജാസ് കോളേജിൽ രസതന്ത്രം രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ‐ ക്യാമ്പസ് ഫ്രണ്ട‌് തീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തിയത്‌. ഇതേതുടർന്ന് അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം പാർടി ഏറ്റെടുക്കുകയും ബഹുജനങ്ങളിൽനിന്നും ലഭിച്ച സഹായം ഉപയോഗിച്ച് സഹോദരി കൗസല്യയുടെ വിവാഹം നടത്തുകയും വീട് നിർമിച്ചുനൽകുകയുമായിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടക്കാമ്പൂരിലെത്തി വീടിന്റെ താക്കോൽ കൈമാറിയിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top