18 January Monday

284 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
തൊടുപുഴ
ജില്ലയിൽ 284 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ 10 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ആറു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 51 പേർക്കാണ് രോഗമുക്തി. കട്ടപ്പനയിൽ 33 പേർക്കും തൊടുപുഴയിൽ 25 പേർക്കും അടിമാലിയിൽ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. അയ്യപ്പന്‍കോവിലില്‍ 14 പേർക്കും കരിമണ്ണൂര്‍, ഉപ്പുതറ പഞ്ചായത്തുകളിൽ 13 പേർക്ക് വീതവും രോഗമുണ്ട്. നെടുങ്കണ്ടത്ത് 12 പേർക്കും അറക്കുളം, കൊന്നത്തടി പഞ്ചായത്തുകളിൽ 10 പേർക്ക് വീതവും കരുണാപുരം, വണ്ണപ്പുറം പഞ്ചായത്തുകളിൽ ഒമ്പതുപേർക്ക് വീതവും ഇരട്ടയാറിൽ എട്ടു പേർക്കും പോസിറ്റീവായി. കുടയത്തൂർ, പീരുമേട്, വാഴത്തോപ്പ് പഞ്ചായത്തുകളിൽ ഏഴു പേർക്ക് വീതവും ചക്കുപള്ളം, മൂന്നാര്‍, പാമ്പാടുംപാറ, രാജാക്കാട്, വണ്ടിപ്പെരിയാർ  പഞ്ചായത്തുകളിൽ ആറു പേർക്ക് വീതവും രോഗം ബാധിച്ചു. പെരുവന്താനം, ഏലപ്പാറ, വെള്ളത്തൂവല്‍ പഞ്ചായത്തുകളിൽ അഞ്ചുപേർക്ക് വീതവും കോവിഡ് പോസിറ്റീവായി. മൂലമറ്റം, കാഞ്ഞാർ, കരുണാപുരം തൂക്കുപാലം, പുറപ്പുഴ, ബൈസൺവാലി, കാഞ്ചിയാർ എന്നിവിടങ്ങളിലാണ് ഉറവിടം വ്യക്തമല്ലാത്ത രോഗികളുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top