12 December Thursday

ബസും ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
നെടുങ്കണ്ടം
തമിഴ്നാട് ട്രാൻസ്‌പോർട്ട്‌ ബസും തൊഴിലാളികളുമായത്തിയ ജീപ്പും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ തമിഴ്നാട് സ്വദേശി മുരുകനാണ് മരിച്ചത്. ഇയാളെ തേനി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊഴിലാളികളായ വെണ്ണില, തമിഴ് സെൽവി, മാരിയമ്മ, രാസാത്തി, സീനത്ത്, ജയചിത്ര, സാവിത്രി, മുഖില, സീത എന്നിവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവർ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. 
   ചൊവ്വാഴ്ച രാവിലെ 6.30ന് തേഡ്ക്യാമ്പിന്‌ സമീപമായിരുന്നു അപകടം. നെടുങ്കണ്ടത്തുനിന്ന്‌ കമ്പത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസും തൊഴിലാളികളുമായി നെടുങ്കണ്ടം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമാണ് അപകടത്തിൽപെട്ടത്. വളവിൽ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ്‌ ദിശ തെറ്റി വന്നതാണ്‌ അപകടം ഉണ്ടാകാൻ കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും ബസിന്റെ മുൻഭാഗത്തെ ചില്ലും തകർന്നു.
പ്രധാന വാർത്തകൾ
 Top