03 December Friday

കാട്ടാന ചെരിഞ്ഞ സംഭവം; സമീപവാസി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021
രാജാക്കാട്‌
ചിന്നക്കനാൽ 301 കോളനിക്കു സമീപം കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. 301 കോളനി പാൽക്കുളംകുടിയിൽ സുരേഷിനെയാണ്‌ വനംവകുപ്പ്‌ പിടികൂടിയത്. ആഗസ്‌ത്‌ പതിമൂന്നിനാണ്‌ 45 വയസ്സുള്ള പിടിയാനയുടെ ജഡം സുരേഷിന്റെ വീടിനു സമീപം കണ്ടെത്തിയത്. ഇവിടെ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിങ്‌ സ്ഥാപിച്ചിരുന്നു. കേബിൾവഴി സോളാർ ഫെൻസിങ്ങിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടതാണ് കാട്ടാന ചെരിയാൻ കാരണമായത്‌.    ആനയുടെ ജഡത്തിന് സമീപത്തുനിന്ന്‌ കണ്ടെത്തിയ കേബിളിന്റെയും വൈദ്യുതി കമ്പിയുടെയും ഭാഗം സുരേഷിന്റെ വീട്ടിൽനിന്ന്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവശേഷം എറണാകുളത്തെ ആദിവാസി നേതാവിന്റെ വീട്ടിലും ചാറ്റുപാറയിലെ ബന്ധുവീട്ടിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ്‌ 301 കോളനിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയത്‌. 
ഇവിടെ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം എടുക്കാൻ എത്തിയപ്പോഴായിരുന്നു വനം വകുപ്പിന്റെ പിടിയിലായത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top