30 November Tuesday

ലോറിക്കുള്ളില്‍ സാധനങ്ങള്‍ക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ലോറിക്കുള്ളിലെ പാഴ്‌സല്‍ വസ്തുക്കള്‍ക്ക് തീപിടിച്ചത് ഫയർ ഫോഴ്സ് അണയ്‌ക്കുന്നു

അടിമാലി
ദേശീയപാത 85ൽ അടിമാലി ഇരുട്ടുകാനത്ത് പാഴ്‌സല്‍ ലോറിക്കുള്ളിൽ സാധനങ്ങള്‍ക്ക് തീപിടിച്ചു. ചൊവ്വ പകലാണ് സംഭവം. എറണാകുളത്തുനിന്ന്‌ കട്ടപ്പനയ്‌ക്ക് വരികയായിരുന്ന ലോറിയിലെ സാധനങ്ങൾക്കാണ്‌ തീപിടിച്ചത്‌. ഹൈഡ്രജന്‍ ഫെറോക്‌സൈഡ് നിറച്ച ക്യാനുകളടക്കമുള്ള പാഴ്‌സല്‍ വസ്തുക്കളാണ്‌ ലോറിക്കുള്ളിലുണ്ടായിരുന്നത്. ക്യാനുകളിലുണ്ടായ ചോർച്ചയാകാം തീപിടിത്തതിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കണ്ടെയ്‌നറിനുള്ളിൽ വായു സഞ്ചാരമില്ലാതിരുന്നതിനാൽ തീ ആളിപ്പടരുന്നത് ഒഴിവായി. 
   പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലോറിക്കുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് തീപിടിച്ച വിവരം അറിഞ്ഞത്. പ്രദേശവാസികളും വിവരമറിഞ്ഞ്‌ എത്തിയ ഫയര്‍ഫോഴ്‌സും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിലുണ്ടായിരുന്ന പാഴ്‌സല്‍ വസ്തുക്കള്‍ സമീപവാസികളുടെ സഹായത്തോടെ പുറത്തെത്തിച്ചു. തീപിടിത്തത്തിൽ ചില സാധനങ്ങള്‍ക്ക് നാശം സംഭവിച്ചു. അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് തീയണയ്‌ക്കാൻ എത്തിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top