12 December Thursday

കാർഷിക വികസന ബാങ്ക‌് വണ്ടിപ്പെരിയാർ ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

പീരുമേട്‌ കാർഷികവികസന ബാങ്കിന്റെ വണ്ടിപ്പെരിയാർ ബ്രാഞ്ചിന്റെ ഉദ‌്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു

വണ്ടിപ്പെരിയാർ
പീരുമേട‌് താലൂക്ക‌് സഹകരണ കാർഷിക വികസന ബാങ്ക‌് വണ്ടിപ്പെരിയാർ ശാഖയും കോ ഓപ്പറേറ്റീവ‌് ഗസ‌്റ്റ‌് ഹൗസിന്റെ തറക്കല്ലിടലും മന്ത്രി എം എം മണി  ഉദ്‌ഘാടനം ചെയ്‌തു. വണ്ടിപ്പെരിയാർ പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക‌് പ്രസിഡന്റ‌് ആർ തിലകൻ അധ്യക്ഷനായി.
ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജെഎൽജി വായ‌്പ വിതരണത്തിന്റെ ഉദ‌്ഘാടനം ഇ എസ‌് ബിജിമോൾ എംഎൽഎയും കിസാൻ സമൃദ്ധി പദ്ധതി പ്ലസ‌് വായ‌്പ പദ്ധതിയുടെ ഉദ‌്ഘാടനം അഴുത ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ആലീസ‌് സണ്ണിയും ബാങ്കിന്റെ തപാൽ സ‌്റ്റാമ്പ‌ിന്റെ പ്രകാശനം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ‌് ചെയർമാൻ പി എസ‌് രാജനും നിർവഹിച്ചു. കടാശ്വാസ കമീഷൻ തുകയുടെ വിതരണം വെയർഹൗസിങ‌് കോർപറേഷൻ ചെയർമാൻ വാഴൂർ സോമനും സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക‌് ഡയറക്ടർ ബോർഡ‌ംഗം കെ ഐ ആന്റണി ആദ്യനിക്ഷേപവും സ്വീകരിച്ചു. സഹകരണസംഘം ജോയിന്റ‌് രജിസ്‌ട്രാർ എസ‌് ഷേർളി റിസ‌്ക്ക‌് ഫണ്ട‌് പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ‌്തു. 
ജില്ലാ പഞ്ചായത്ത‌് സ്ഥിരം സമിതി അധ്യക്ഷൻ സിറിയക‌് തോമസ‌് മികച്ച കർഷകരെ വിത്തും വളവും നൽകി ആദരിച്ചു. പെരുവന്താനം പഞ്ചായത്ത‌് മുട്ടഗ്രാമം പദ്ധതി ബാങ്കുമായി ചേർന്ന‌് വിജയകരമായി നടത്തിയ കുടുംബശ്രീയെ ഐസിഡിപി പ്രോജക‌്ട‌് എൻജിനിയർ ലിബിൻ തോമസ‌് ചടങ്ങിൽ ആദരിച്ചു. 
വിവിധ പഞ്ചായത്ത‌് പ്രസിഡന്റുമാരായ ശാന്തി ഹരിദാസ‌്, കെ ടി ബിനു, ഷീബാ സുരേഷ‌്, ബ്ലോക്ക‌് പഞ്ചായത്ത‌ംഗം ആർ സെൽവത്തായി, അസിസ‌്റ്റന്റ‌് രജിസ‌്ട്രാർ റൈനു തോമസ‌്, ഡി തുളസീദാസ‌്, എം തങ്കദുര, കെ എം ഉഷ എന്നിവർ സംസാരിച്ചു. ബാങ്ക‌് സെക്രട്ടറി കെ എസ‌് രാധാകൃഷ‌്ണൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ജി വിജയാനന്ദ‌് സ്വാഗതവും ബാങ്ക‌് വൈസ‌് പ്രസിഡന്റ‌് എം ജെ വാവച്ചൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top