25 October Monday
സിപിഐ എം കീരിത്തോട്‌ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം

ജനാധിപത്യം പ്രതിസന്ധിയിൽ: 
എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

വിവിധ പാർടികളിൽനിന്ന്‌ രാജിവച്ചുവന്നവരെ എം എം മണി എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറി 
കെ കെ ജയചന്ദ്രനും ചേർന്ന്‌ പതാക നൽകി സ്വീകരിക്കുന്നു

 
ഇടുക്കി
ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ സംവിധാനം പ്രതിസന്ധിയിലാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ പറഞ്ഞു. കീരിത്തോട്ടിൽ പുതുതായി രൂപീകരിച്ച സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്‌എസ്‌ കൽപ്പിക്കുന്നത്‌ നരേന്ദ്രമോദി നടപ്പാക്കുന്ന ഭരണസംവിധാനമാണ്‌ രാജ്യത്തുള്ളത്‌. ചരിത്രം വളച്ചൊടിച്ച്‌ വർഗീയനയങ്ങൾ വിദ്യാഭ്യാസരംഗത്തേക്കും കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം വരും തലമുറകളെയും പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും എം എം മണി പറഞ്ഞു. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ചെത്തിയ 20 കുടുംബങ്ങളെ എം എം മണി എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും ചേർന്ന്‌ രക്തഹാരമണിയിച്ച് സ്വീകരിച്ചു. 
   ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, മുൻ എംപി ജോയ്‌സ് ജോർജ്‌, നേതാക്കളായ ഇ പി ദിലീപ്, എസ് ശ്രീകാന്ത്, എം ജെ ജോൺസൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top