21 October Monday

ലെഫ്‌റ്റ്‌ -റൈറ്റ്‌ ലെഫ്‌റ്റ്‌... കുട്ടിപ്പൊലീസ്‌ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
രാജാക്കാട് 
ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റ്‌... മുന്നേറുകയായി കുട്ടികളുടെ പട. രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ്‌ ഓണാവധിക്കാലത്ത്‌ ത്രിദിനക്യാമ്പ്‌ സജീവമാക്കുന്നത്‌. സിഐ എച്ച് എൽ ഹണി പതാകയുയർത്തിയതോടെ ക്യാമ്പിന്‌ തുടക്കമായി. 
   പരേഡിനുശേഷം പ്രകൃതിസംരക്ഷണത്തെക്കുറിച്ച് സി എസ് റെജികുമാറും കൗമാര പ്രശ്നങ്ങളെപ്പറ്റി സ്റ്റുഡന്റ്സ് കൗൺസലർ അഞ്ജു ബോബിനും ക്ലാസെടുത്തു. വെള്ളിയാഴ്‌ച ക്യാമ്പിന് അവധിയാണ്. ശനിയാഴ്‌ച രാവിലെ 10 മുതൽ ഇടുക്കി ചൈൽഡ് റെസ്‌ക്യൂ ഓഫീസർ ചാക്കോച്ചനും രണ്ടുമുതൽ ആന്റണി മുനിയറയും ക്ലാസെടുക്കും. 15ന് ഓണാഘോഷ പരിപാടികളും ഓണസദ്യയും ഉണ്ടാകും.
എസ്ഐ പി ഡി അനൂപ്മോൻ, ഡി ഐ ജോബിൻ ജെയിംസ്, സിപിഒമാരായ ബിനോയ് തോമസ്, ബീനാ കുര്യാക്കോസ്, പി എസ് സുനിൽകുമാർ, ബെൻസോയി മാധവൻ, നിഷി രാജൻ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് എം എസ് സതി എന്നിവർ പങ്കെടുക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top