15 October Tuesday
തേക്കടി സമരം

തിരുവോണ നാളിലും ഉപവസിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
കുമളി
തേക്കടി ടൂറിസം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട‌് മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടൂറിസം സംരക്ഷണ സമിതി തിരുവോണ നാളിലും ഉപവസിച്ചു. സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌ംഗം ആർ തിലകൻ ഉദ‌്ഘാടനം ചെയ‌്തു. 
 വനംവകുപ്പ‌് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തേക്കടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടാക്കിയത‌്. സീസൺ കാലത്ത‌ുപോലും വിനോദ സഞ്ചാര മേഖലയിൽ സ‌്തംഭനാവസ്ഥ നിലനിൽക്കുകയാണ‌്. പ്രതിസന്ധി പരിഹരിക്കുക, ആനവച്ചാൽ പാർക്കിങ‌് ഗ്രൗണ്ടിൽ ശബരിമല തീർഥാടകരുടെയും സ്വദേശികളുടെയും ടാക‌്സി ഡ്രൈവർമാരുടെയും വാഹനങ്ങൾ പാർക്ക‌് ചെയ്യാനുള്ള അനുമതി നൽകുക, ബോട്ട‌് ടിക്കറ്റ‌് ഉൾപ്പെടെ ഓൺലൈൻവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി 39 ദിവസമായി തൊഴിലാളികൾ സമരത്തിലാണ്‌.
തിരുവോണ ദിവസം സമരസമതി നേതാക്കളായ എൻ സദാനന്ദൻ, കെ ജെ ദേവസ്യാ, ബിജു ദാനിയേൽ, വി കെ ബാബുക്കുട്ടി, പി പി റഹിം, പി ജെ ടൈറ്റസ‌്, എൻ എസ്‌ പ്രജീഷ‌് എന്നിവർ ഉപവസിച്ചു. സമാപന സമ്മേളനം പ്ലാന്റേഷൻ വർക്കേഴ‌്സ‌് ഫെഡറേഷൻ(ഐഎൻടിയുസി) അഖിലേന്ത്യാ പ്രസിഡന്റ‌് പി എ ജോസഫ‌് ഉദ‌്ഘാടനം ചെയ്‌തു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top