18 October Friday

പമ്പില്‍ ഇന്ധനമില്ല; സഞ്ചാരികൾ വലഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
മറയൂർ
ടൗണിലെ പെട്രോൾ പമ്പിൽ ഇന്ധനം തീർന്നതോടെ സഞ്ചാരികളും നാട്ടുകാരും വലഞ്ഞു. ഓണാഘോഷ ദിനങ്ങളായ ഉത്രാടദിനം മുതൽ പെട്രോൾ ലഭിച്ചില്ല. സ്‌റ്റോക്ക്‌ തീർന്നതോടെ ഓട്ടോകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. മറയൂരിൽ പ്രവർത്തിക്കുന്ന ഏക പമ്പാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മറയൂർ ഫ്യൂവൽസ്.
ഇന്ധനത്തിനായി 42 കിലോമീറ്റർ അകലയുള്ള മൂന്നാറിനെയും ഉദുമൽപേട്ടയെയും ആശ്രയിക്കേണ്ടിവന്നു. ദൂര സ്ഥലങ്ങളിൽനിന്നെത്തിയ വിനോദ സഞ്ചാരികളാണ് ഏറ്റവുമധികം ദുരിതം അനുഭവിച്ചത്. ഇന്ധനം ലഭ്യമല്ലെന്ന്‌ അറിഞ്ഞതോടെ പലരും ഹോട്ടലുകളിലും ഹോം സ്റ്റേകളിലും വാഹനം നിർത്തിയശേഷമാണ് മറ്റുമേഖലകളിലേക്ക് പോയത്. കാന്തല്ലൂരിൽ യൂക്കാലിറ്റിപ്‌സ്‌ മരങ്ങൾ മുറിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനായില്ല. തടിപ്പണിക്കാരുടെ ജോലി തടസ്സപ്പെട്ടു. പമ്പിൽ അടിയന്തരമായി പെട്രോൾ, ഡീസൽ എന്നിവ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top