26 September Monday

മന്നം മെമോറിയൽ സ്കൂളിലെ കുട്ടികളും അധ്യാപകരും തിരക്കിലാണ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ഉയർത്താനുള്ള ദേശീയപതാക നിർമിക്കുന്ന നരിയംപാറ മന്നം മെമോറിയൽ സ്കൂളിലെ കുട്ടികൾ

കട്ടപ്പന 
സ്വാതന്ത്ര്യ ദിനത്തിൽ നരിയംപാറ മന്നം മെമോറിയൽ സ്കൂളിലെ കുരുന്നുകൾക്കും അധ്യാപകർക്കും അഭിമാന മുഹൂർത്തം.  മേഖലയിൽ എല്ലായിടങ്ങളിലും ദേശീയ പതാകകൾ ഉയരും.  കുട്ടികൾ നിർമിച്ചു നല്കിയവയാണ്  ഏറെയും. സ്കൂളിലെ കുട്ടികൾ ഇപ്പോൾ ദേശീയ പതാകകൾ നിർമിക്കുന്ന തിരക്കിലാണ്.  ഇനി ദിവസങ്ങൾ അധികമില്ല. ഇനിയും ഏറെ നിർമിക്കാനുമുണ്ട്. എല്ലാവരിലേക്കും പതാകകൾ എത്തിച്ചു നൽകാനാണ് കുരുന്നുകളുടെ തീരുമാനം. പൂർണ പിന്തുണയുമായി അധ്യാപകരും ഒപ്പം ഉള്ളതിനാൽ ഏറെ ആത്മവിശ്വാസവും അവർക്കുണ്ട്‌. 
 ഇതിനകം ചെറുതും വലുതുമായ 500 ഓളം ദേശീയ പതാകകളാണ്‌ നിർമിച്ചത്‌.  ഓരോ ദിനത്തിലും നിർമിക്കുന്നവ ആളുകളിലേക്ക് എത്തിച്ചുവരുന്നു. അധ്യാപകരുടെ സഹകരത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ടുപോകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top