20 November Wednesday
കണ്ണീരൊഴിയാതെ കർഷകർ

പ്രളയം തകർത്ത ഭൂമിയിൽ കാട്ടാനയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

 

 
പീരുമേട്
പീരുമേട്ടിൽ വീണ്ടും കാട്ടാന ഭീതി സൃഷ്ടിക്കുന്നു. കനത്ത മഴ ഒരുഭാഗം കൃഷി കളഞ്ഞു. ബാക്കിയുള്ളത്‌ കാട്ടാനയും. പ്രളയത്തില്‍ വലിയ നാശം നേരിട്ട പ്രദേശത്തെ കൃഷിയിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ കൂട്ടമായെത്തി അവശേഷിച്ച കൃഷിയും നശിപ്പിച്ചു. 
ഏക്കര്‍ കണക്കിന് ഏലത്തോട്ടം ഒലിച്ചുപോയ കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ നാശം വിതച്ചത്. ഗ്രീൻലാന്‍ഡ്‌ ബിജു, വലിയകുറ്റിക്കാട്ടില്‍ ടോണി തോമസ്‌, ബിസ്മി എസ്റ്റേറ്റ്, ജോസഫ് എന്നിവരുടെ കൃഷിയാണ് ഞായറാഴ്‌ച രാത്രി കാട്ടാനകൾ നശിപ്പിച്ചത്. പീരുമേട്ടിലെ വനത്തോടുചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ ആഴ്ചകളായി കാട്ടാന എത്തുന്നുണ്ട്‌.
 
പ്രധാന വാർത്തകൾ
 Top