07 August Friday
ചികിത്സയിൽ 114 രോഗികൾ

ശമനമില്ല... 16 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 തൊടുപുഴ

ജില്ലയിൽ 16 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾക്ക‌് സമ്പർക്കത്തിലൂടെയാണ‌് രോഗം. 114 പേരാണ‌് കോവിഡ‌് ബാധിച്ച‌് ജില്ലയിൽ ചികിത്സയിലുള്ളത‌്. ആലുവ രാജഗിരി ആശുപത്രിയിൽ ഹൃദ്രോഗ ശസ‌്ത്രക്രിയക്ക‌് വിധേയയായശേഷം മരിച്ച രാജാക്കാട‌് എൻആർ സിറ്റി സ്വദേശിനിക്ക‌് പരിശോധനയിൽ കോവിഡ‌് ബാധിച്ചതായി കണ്ടെത്തി. ചിറമ്മേൽ വത്സ ജോയി(56)യാണ‌് മരിച്ചത‌്. എന്നാൽ, കോവിഡ‌് മൂലമാണ‌് മരണമെന്ന‌് സ്ഥിരീകരിച്ചിട്ടില്ലെന്ന‌് ഡിഎംഒ എൻ പ്രിയ പറഞ്ഞു. ആലപ്പുഴ വൈറോളജി ലാബിൽനിന്ന്‌ അന്തിമഫലംകൂടി വരാനുണ്ടെന്നും അവർ സൂചിപ്പിച്ചു.
 പുതിയ രോഗികൾ
● കാമാക്ഷി സ്വദേശിനി(49)ക്കാണ‌് സമ്പർക്കത്തിലൂടെ രോഗം. ഡൽഹിയിൽനിന്നെത്തിയ ഇവരുടെ മകൾക്കും ചെറുമകനും ജൂൺ അഞ്ചിന‌് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇവർക്ക് ജൂലൈ 10ന് സ്രവപരിശോധന നടത്തി.
 ● ജൂൺ 24ന് ഷാർജയിൽനിന്നെത്തിയ കുമളി സ്വദേശി(29). നെടുമ്പാശേരിയിൽനിന്ന്‌ ടാക്സിയിൽ കുമളിയിലെ വീട്ടിലെത്തി  നിരീക്ഷണത്തിലായി.
 ● ജൂൺ 30ന് റിയാദിൽനിന്നെത്തിയ രാജകുമാരി സ്വദേശി(29). കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്‌ ടാക്സിയിൽ രാജകുമാരിയിലെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
 ● ജൂൺ 26ന് ഷാർജയിൽനിന്നെത്തിയ വണ്ടിപ്പെരിയാർ സ്വദേശി(57). കൊച്ചിയിൽനിന്ന്‌ ടാക്സിയിൽ വണ്ടിപ്പെരിയാറിലെത്തി വീട്ടിൽ നിരീക്ഷണത്തിലായി.
 ● ജൂലൈ രണ്ടിന് മസ്‌ക്കറ്റിൽനിന്ന്‌ എത്തിയ ഏലപ്പാറ സ്വദേശി(23). നെടുമ്പാശേരിയിൽനിന്ന്‌ കെഎസ്ആർടിസി ബസിൽ തൊടുപുഴയെത്തി. അവിടെനിന്ന്‌ അച്ഛനൊപ്പം സ്വന്തം വാഹനത്തിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായി.
 ● ജൂൺ 29ന് ഷാർജയിൽനിന്ന്‌ സഹോദരനൊപ്പം നാട്ടിലെത്തിയ കാഞ്ചിയാർ സ്വദേശി(35). കോഴിക്കോട്ടുനിന്ന്‌ ടാക്സിയിൽ കാഞ്ചിയാറിലെത്തി സഹോദരനൊപ്പം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
 ● ജൂൺ 26ന് മുംബൈയിൽനിന്ന്‌ മക്കൾക്കൊപ്പം എത്തിയ ഉപ്പുതറ സ്വദേശിനി(29). ട്രെയിനിൽ എറണാകുളത്തെത്തിയ ഇവർ അവിടെനിന്ന്‌ ടാക്സിയിൽ ഉപ്പുതറയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
 ● ജൂൺ 29ന് മുംബൈയിൽനിന്ന്‌ ട്രെയിനിലെത്തിയ കരിമണ്ണൂർ സ്വദേശി(26). എറണാകുളത്തുനിന്ന്‌ ടാക്സിയിൽ കരിമണ്ണൂരിലെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
 ● ജൂലൈ അഞ്ചിന് കമ്പത്തുനിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശി(63). ആനവിലാസത്ത് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ കമ്പത്തുനിന്ന്‌ സ്കൂട്ടറിലാണ‌് എത്തിയത‌്.
 ● ജൂലൈ അഞ്ചിന‌് തേനിയിൽനിന്നെത്തിയ കാഞ്ചിയാർ സ്വദേശി(57). തേനിയിൽനിന്ന് ബോഡിമെട്ടുവരെ ടാക്സിയിലും അവിടെനിന്ന്‌ പൂപ്പാറ വരെ ബൈക്കിലും യാത്ര ചെയ‌്തു. പൂപ്പാറയിൽനിന്ന് നെടുങ്കണ്ടം, നെടുങ്കണ്ടത്തുനിന്ന് കട്ടപ്പന വരെയും സ്വകാര്യ ബസിൽ എത്തി. തടിയമ്പാട് ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു.
 ● ജൂൺ 29ന് തേനിയിൽനിന്ന്‌ എത്തിയ തടിയമ്പാട് സ്വദേശിനി(29). സ്വകാര്യവാഹനത്തിൽ എത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
 ● ജൂലൈ രണ്ടിന് സ്വകാര്യവാഹനത്തിൽ ഗൂഡല്ലൂരിൽനിന്ന്‌ വന്ന കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ(55, 49). വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
 ● ജൂലൈ ഒമ്പതിന് മുംബൈയിൽനിന്ന്‌ വന്ന വണ്ണപ്പുറം സ്വദേശി(36). മുംബൈയിൽനിന്ന് വിമാനത്തിൽ  കൊച്ചിയിലെത്തി. അവിടെനിന്ന്‌ ടാക്സിയിൽ വണ്ണപ്പുറത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
 ● ശങ്കരൻകോവിൽനിന്നെത്തി ജൂലൈ ഒമ്പതിന് കോവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബാംഗം(42). ശങ്കരൻകോവിൽനിന്ന്‌ കുമളിയിലേക്കും അവിടെനിന്ന്‌ മൂന്നാറിലേക്കും ടാക്സിയിൽ എത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
 ● ജൂൺ 23ന‌് തിരുനെൽവേലിയിൽനിന്ന്‌ കുമളിയിലെത്തിയ മൂന്നാർ സ്വദേശിനി(30). കുമളിയിലേക്കും അവിടെനിന്ന് മൂന്നാറിലേക്കും വെവ്വേറെ ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഏഴിന് സ്രവ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. രണ്ടാമതായി ജൂലൈ 10നാണ് സ്രവം പരിശോധനയ്‌ക്ക് എടുത്തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top