25 August Sunday

എസ‌്എഫ‌്ഐ ജില്ലാ സമ്മേ‌‌ളനത്തിന‌് ഇന്ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
കട്ടപ്പന
വിദ്യാർഥികളുടെ സർഗാത‌്മക സമരനേതൃത്വമായ എസ‌്എഫ‌്ഐയുടെ 45–-ാമത‌് ജില്ലാ സമ്മേളനം അഭിമന്യു നഗറിൽ(കട്ടപ്പന ടൗൺ ഹാൾ) ശനി, ഞായർ ദിവസങ്ങളിലായി നടക്കും. ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന കലുഷിതമായ ഇന്ത്യൻ രാഷ‌്ട്രീയ സാഹചര്യത്തിലാണ‌് ജില്ലയിലെ വിദ്യാർഥികൾ ജില്ലാ സമ്മേളനത്തിനായി കട്ടപ്പനയിൽ ഒത്തുചേരുന്നത‌്. സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ‌്പാർച്ചന എന്നിവ നടക്കും.
ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് പ്രതിനിധി സമ്മേളനം പകൽ 11ന് ഉദ‌്ഘാടനം ചെയ്യും. 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എൻ വിജയൻ, കെ എസ‌് മോഹനൻ, ജില്ലാ കമ്മിറ്റിയംഗം എൻ ശിവരാജൻ, എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ‌്, എസ‌്എഫ‌്ഐ നേതാക്കളായ വി എ ബിനീഷ‌്, വി പി ശരത‌് പ്രസാദ‌്‌, എ പി അൻവർ, കെ എം അരുൺ, എസ‌് അഷിത എന്നിവർ പങ്കെടുക്കും. 
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി ആർ സജി‌, ജനറൽ കൺവീനർ ആൽബിൻ മാത്യു, എൻ ശിവരാജൻ, കെ പി സുമോദ‌്, ടിജി എം രാജു, എം പി ഹരി, ജഗൻ വിനോദ് എന്നിവർ ‌പങ്കെടുത്തു.‌
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top